‘ഭരണഘടന സംരക്ഷിക്കാൻ ബിജെപിയുടെ തോൽവി അനിവാര്യം’: സീതാറാം യെച്ചൂരി

ഭരണഘടന സംരക്ഷിക്കാൻ ബിജെപിയുടെ തോൽവി അനിവാര്യമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഡോ. തോമസ് ഐസക്കിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിബിഐ ,ഇലക്ഷൻ കമ്മീഷൻ, ഇഡി തുടങ്ങിയ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്തു. കഴിഞ്ഞ പത്തുവർഷം ജനാധിപത്യ മൂല്യങ്ങളെ ബിജെപി വെല്ലുവിളിച്ചു. ആർഎസ്എസ് വിഭാവനം ചെയ്യുന്ന ഹിന്ദുത്വം ഏകാധിപത്യത്തിലേക്കുള്ളതെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

ALSO READ: ‘തെലങ്കാന സ്‌കൂളിന് നേരെയുള്ള സംഘപരിവാര്‍ ആക്രമണം’; അന്വേഷണം ആവശ്യപ്പെട്ട് രേവന്ത് റെഡ്ഢിക്ക് കത്തയച്ച് ജോണ്‍ ബ്രിട്ടാസ് എം പി

മോദി സർക്കാരിന് താഴെ ഇറക്കാൻ ഇന്ത്യ മുന്നണിയിൽ ഉള്ള എല്ലാവരും ബാധ്യസ്ഥരാണെന്നും എന്നാൽ കേരളത്തിലെ യുഡിഎഫ് നേതാക്കൾ ചോദിക്കുന്നത് മുഖ്യമന്ത്രിയെ എന്ത് കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്നാണെന്നും യെച്ചൂരി പറഞ്ഞു. സിഎഎഎയ്ക്കതിരെ സിപിഐഎം നിരന്തരം പോരാടുന്നു. പ്രതിഷേധത്തെത്തുടർന്ന് ആദ്യം അറസ്റ്റിലായത് സിപിഎം നേതാക്കളാണ്.

ALSO READ: ‘ഫഫ അയ്യാ നിങ്ങൾ വന്നത് വേറെ ഗ്രഹത്തിൽ നിന്നാണെന്ന് തോന്നി’, ആവേശം പൂണ്ട് വിക്കി, പങ്കുവെച്ച പോസ്റ്റ് വൈറൽ

എന്നാൽ ചില പ്രതിപക്ഷ നേതാക്കാൾ ഇപ്പോഴും മൗനം പാലിക്കുകയാണ്. മോദിയുടെ ഭരണഘടന വിരുദ്ധ നയങ്ങൾക്ക് എതിരെ സിപിഎം എന്നും നിലപാട് സ്വീകരിച്ചു. കോൺഗ്രസിൽ നിന്ന് ഉൾപ്പെടെ നിരവധി നേതാക്കൾ ബിജെപിയിൽ ചേരുന്നത് എന്താണെന്നത് പരിശോധിക്കണം. ബിജെപിയെയും വർഗീയതയെയും കോൺഗ്രസ് എതിർക്കുന്നില്ല എന്നുള്ളത് തന്നെയാണ് അതിന് കാരണമെന്നും യെച്ചൂരി പറഞ്ഞു. ഇടതുപക്ഷം മാത്രമാണ് ശരിയായ നിലപാട് സ്വീകരിക്കുന്നത്. യുഡിഎഫിനൊരു വോട്ട് കൊടുക്കുക എന്ന് പറഞ്ഞാൽ അത് ബിജെപിക്ക് വോട്ട് കൊടുക്കുന്നതിനു തുല്യമായി കണക്കാക്കാവുന്നതാണ്. ജനാധിപത്യത്തെയും മതേതരത്തത്തെയും സംരക്ഷിക്കാൻ കരുത്തുള്ള പ്രസ്ഥാനം എൽഡിഎഫ് മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News