‘കോൺഗ്രസിന് നരേന്ദ്ര മോദിയെ എതിർക്കാനല്ല പിണറായി വിജയനെ ആക്രമിക്കാനാണ് താല്പര്യം’: സീതാറാം യെച്ചൂരി

കോൺഗ്രസിന് നരേന്ദ്ര മോദിയെ എതിർക്കാനല്ല പിണറായി വിജയനെ ആക്രമിക്കാനാണ് താല്പര്യമെന്ന് സീതാറാം യെച്ചൂരി. ജയിലുകണ്ടാൽ പേടിച്ച് ബിജെപിയിൽ ചേരുന്നവരല്ല ഇടതുപക്ഷ നേതാക്കൾ. സംഘപരിവാർ ബാബറി മസ്ജിദ് തകർത്തപ്പോൾ മുസ്ലീങ്ങൾക്ക് സംരക്ഷണം നൽകിയത് എകെജി ഭവനിൽ ആണെന്നും യെച്ചൂരി.

ALSO READ: ‘മമ്മൂട്ടി ചെയ്തത് പോലെ രജിനികാന്തിന് ഒരിക്കലും ചെയ്യാൻ കഴിയില്ല, അതിന് അദ്ദേഹത്തെ അവർ സമ്മതിക്കില്ല’, കാരണം വ്യകതമാക്കി വൈ ജി മഹേന്ദ്ര

ഭരണഘടന തകർക്കാൻ ശ്രമിക്കുന്ന ബിജെപി സർക്കാരിനെ പുറത്താക്കാനുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ്. രാജ്യം നേരിടുന്ന പല വിഷയങ്ങളിലും ബിജെപിക്കെതിരെ കോൺഗ്രസ് ശക്തമായ നിലപാട് സ്വീകരിച്ചില്ല. പൗരത്വ ഭേദഗതിയിലുൾപ്പെടെ കേന്ദ്ര സർക്കാരിനെതിരായ പോരാട്ടങ്ങൾക്ക് ആദ്യം ഇറങ്ങിയത് ഇടതുപക്ഷമാണ്. ജയിലുകൾ കണ്ടാൽ ഭയക്കുന്നവരല്ല ഇടതുപക്ഷ നേതാക്കൾ. ബിജെപി വിരട്ടിയാൽ കൂട്ടത്തോടെ ബിജെപിയിൽ ചേരുകയാണ് കോൺഗ്രസ് നേതാക്കൾ. മോദിയെ എതിർക്കുന്നതിന് പകരം മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാനാണ് കോൺഗ്രസ് നേതാക്കൾക്ക് താല്പര്യമെന്നും യെച്ചൂരി പറഞ്ഞു.

ALSO READ: ഗാസയിൽ കണ്ടെടുത്ത മൃതദേഹങ്ങളിൽ അവയവങ്ങൾ ഇല്ല, പലതും വിവസ്ത്രമാക്കപ്പെട്ട നിലയിലും ബുൾഡോസർ ഉപയോഗിച്ച് വികൃതമാക്കപ്പെട്ട നിലയിലും

പാർലമെന്റിൽ ഇടതുപക്ഷത്തിന് കൂടുതൽ അംഗങ്ങൾ ഉണ്ടായപ്പോഴാണ് ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് ജനങ്ങൾക്കായി പല പദ്ധതികൾക്കും തുടക്കം കുറിക്കാൻ കഴിഞ്ഞത്. ബിജെപി എതിർത്ത് തോൽപ്പിക്കാൻ ഇടതുപക്ഷ എംപിമാരുടെ എണ്ണം വർധിക്കണം എന്നും യെച്ചൂരി വ്യക്തമാക്കി.
രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി സർക്കാർ ആണ് മോദി സർക്കാർ. ഇലക്ട്‌റൽ ബോണ്ടിലൂടെ കോടികളാണ് ബിജെപി അഴിമതി നടത്തിയതെന്നും യെച്ചുരി കൂട്ടി ചേർത്തു. തിരുവനന്തപുരം ആറ്റിങ്ങൽ മണ്ഡലങ്ങളിലെ പ്രചാരണ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു യെച്ചൂരി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News