ഹരിയാനയില്‍ ബിജെപി സര്‍ക്കാരിന്‍റെ ‘ബുള്‍ഡോസര്‍ രാജ്’, ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആസൂത്രിത ആക്രമണം: സീതാറാം യെച്ചൂരി

ഹരിയാനയില്‍ വര്‍ഗീയ കലാപം അടിച്ചമര്‍ത്താനെന്ന പേരില്‍ ബിജെപി സര്‍ക്കാരിന്‍റെ ‘ബുള്‍ഡോസര്‍ രാജ്’. നൂഹ് ജില്ലയില്‍ വിവിധ ഭാഗങ്ങളിലായി വീടുകളും വ്യാപാര സ്ഥാപനങ്ങളും കെട്ടിടങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തി. ഹരിയാനയില്‍ നടക്കുന്നത് ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

ഹരിയാനയില്‍ വര്‍ഗീയ കലാപമുണ്ടായ നൂഹ് ജില്ലയിലാണ് ബിജെപി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ബുള്‍ഡോസര്‍ രാജ് തുടരുന്നത്. മൂന്ന് ദിവസത്തിനുളളില്‍ നിരവധി കുടിലുകളും വ്യാപാര സ്ഥാപനങ്ങളും കെട്ടിടങ്ങളും ഇടിച്ചുനിരത്തി. നൂഹില്‍ ഷഹീദ് ഹസന്‍ ഖാന്‍ മേവാത്ത് മെഡിക്കല്‍ കോളേജിന് മുന്നില്‍ മെഡിക്കല്‍ സ്റ്റോറുകള്‍ അടക്കം ഇരുപത്തഞ്ചോളം വ്യാപാര സ്ഥാപനങ്ങള്‍ പൊളിച്ചു.

ALSO READ: ഉത്തര്‍പ്രദേശില്‍ കോഴിയെ മോഷ്ടിച്ചെന്നാരോപിച്ച് കുട്ടികള്‍ക്ക് മര്‍ദനം; സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി പുരട്ടി, മൂത്രം കുടിപ്പിച്ചു

വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനങ്ങളാണ് അനധികൃതമെന്ന് ആരോപിച്ച് പൊളിച്ചുമാറ്റിയത്. നൂഹില്‍ സഹാറാ ഫാമിലി റെസ്റ്റോറന്റ് അടക്കം 60തിലധികം കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി. നൂഹില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ തൗരുവില്‍ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ 250 കുടിലുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. ന്യൂനപക്ഷ വിഭാഗക്കാരെ ലക്ഷ്യമിട്ടുള്ള ആസൂത്രിതമായ നീക്കമാണ് ഹരിയാനയില്‍ നടക്കുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

ALSO READ: ഹരിയാന സന്ദര്‍ശനത്തിനിടെ സിപിഐ നേതാക്കളെ തടഞ്ഞു

രാവിലെ സിപിഐ നേതാക്കള്‍ ഹരിയാനയിലെ സ്ഥിതിഗതികള്‍ നേരിട്ട് മനസ്സിലാക്കാന്‍ ഹരിയാനയിലെത്തിയെങ്കിലും പൊലീസ് തടഞ്ഞു. നൂഹ് ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ കടത്തിവിടാനാവില്ലെന്ന നിലപാടിലാണ് പൊലീസ്. ബൃന്ദാ കാരാട്ടും ജോണ്‍ ബ്രിട്ടാസ് എംപിയും അടക്കം സിപിഐഎം നേതാക്കളുടെ ഹരിയാന സന്ദര്‍ശനം മാറ്റിവച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News