കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി സീതാറാം യെച്ചൂരി. കോൺഗ്രസിന്റെ ഒരു നേതാവ് പറയുന്നത് ഇവിടെ മോദിയെ സിപിഎം ആക്രമിക്കുന്നില്ല എന്നാണ്. എന്നാൽ സിഎഎക്കെതിരെ ആദ്യം പ്രതിഷേധം ഉയർത്തിയത് സിപിഐഎമ്മാണ് എന്ന കാര്യം കോൺഗ്രസുകാർ മനസിലാക്കണം എന്ന് സീതാറാം യെച്ചൂരി പറഞ്ഞു.
ALSO READ: ലോക്സഭ തെരഞ്ഞെടുപ്പ്; കേരളത്തില്‍ എട്ട് ജില്ലകളില്‍ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിങ്
കശ്മീരിൻ്റെ പ്രത്യേകപദവി എടുത്ത് കളഞ്ഞപ്പോൾ ആദ്യം എതിർത്തത് സിപിഐഎമ്മാണ്. ബിൽകിസ്ബാനു കേസിൽ പ്രതികളെ വെറുതെ വിട്ടപ്പോൾ സിപിഐഎം കോടതിയിൽ പോയി കുറ്റക്കാരെ വീണ്ടും ജയിലിലേക്കയച്ചു. ഇലക്ടറൽ ബോണ്ട് വിഷയത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോയ പാർട്ടിയാണ് സിപിഐഎം. നരേന്ദ്രമോദിക്കെതിരായിട്ടുള്ള സമരത്തിന്റെ ഓരോ നിമിഷത്തിലും മുന്നിലുണ്ടായിരുന്നത് ഇന്ത്യയിലെ ഇടതുപക്ഷമാണ്. സിപിഐഎമ്മിന്റെ പോരാട്ടത്തിൻ്റെ റെക്കോഡിതാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ എന്താണ് കോൺഗ്രസിന്റെ റെക്കോഡെന്നും അദ്ദേഹം ചോദിച്ചു. കോൺഗ്രസിൽ ബിജെപി വിലക്കെടുത്തു പോയ ആളുകളുടെ ഒരു ലിസ്റ്റ് പോലും അവരുടെ ഓഫീസിൽ ഉണ്ടോ? നിങ്ങൾ ആദ്യം നിങ്ങളുടെ നേതാക്കളെ തിരുത്തുകയാണ് ചെയ്യേണ്ടത്. നിങ്ങൾ സ്വയം വിമർശനത്തിന് തയ്യാറാവണമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
പാർലമെൻ്റിൽ ശക്തമായിട്ടുള്ള ഒരു ഇടതുപക്ഷമുണ്ടാകണം. ഇന്ത്യൻ പാർലമെന്റിൽ ഇടതുപക്ഷത്തിന്റെ അംഗങ്ങൾ കൂടുതൽ തെരഞ്ഞെടുക്കപ്പെടേണ്ടതുണ്ടെന്നും തെരഞ്ഞെടുക്കപ്പെട്ടാൽ ഭീഷണിപ്പെടുത്തി അവരെ കീഴടക്കാൻ പറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here