കേരളത്തെ നെഞ്ചോട് ചേർത്തുപിടിച്ച നേതാവായിരുന്നു സീതാറാം യെച്ചൂരി. കേരളത്തെപ്പോലെ തന്നെ ഇവിടുത്തെ നാടൻ ഭക്ഷണവും അദ്ദേഹത്തിനേറെ പ്രിയപ്പെട്ടതായിരുന്നു. ഒരിക്കൽ അദ്ദേഹം കിളിമാനൂരിൽ ഒരു വഴിയോരക്കട കണ്ട് അവിടെ ഭക്ഷണം കഴിക്കാൻ കയറി.
ALSO READ: സുഭദ്രയെ കൊലപ്പെടുത്തിയത് ക്രൂരമായി; നെഞ്ചില്‍ ചവിട്ടി, കഴുത്ത് ഞെരിച്ചു
നമ്മുടെ നാടൻ രുചിയുടെ സ്വാദ് അത്രമേൽ അദ്ദേഹം ആസ്വദിച്ചിരുന്നു. വളരെ സന്തോഷത്തോടെ ഭക്ഷണം കഴിക്കുന്നതുകണ്ട അദ്ദേഹത്തെക്കണ്ട് കടയിലുള്ളവർക്കും ഏറെ സന്തോഷമായി. ഒടുവിൽ സന്ദർശക ബുക്കിൽ യെച്ചൂരി അഞ്ച് വരി കുറിച്ചതോടെ അവരുടെ സന്തോഷം ഇരട്ടിയായി.
ALSO READ: മിഷേല്‍ ഷാജിയുടെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി തള്ളി ഹൈക്കോടതി
” നല്ല അന്തരീക്ഷം, രുചിയുള്ള ഭക്ഷണം , എല്ലാത്തിനുമുപരി വീട്ടിലെ അതേയനുഭവം. മുന്നോട്ട് പോകൂ…ആശംസകൾ! ” -ഇങ്ങനെയാണ് യെച്ചൂരി കടയിലെ സന്ദർശക ബുക്കിൽ കുറിച്ചത്. ഇക്കഴിഞ്ഞ ജൂലൈ നാലിന് കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രാ മദ്ധ്യേ ആയിരുന്നു യെച്ചൂരി കിളിമാനൂരിലെ വഴിയോരക്കട സന്ദർശിച്ചത്. ഇന്ന് യെച്ചൂരിയുടെ വിയോഗത്തിൽ രാജ്യമാകെ തേങ്ങുമ്പോൾ അദ്ദേഹത്തിന്റെ കൈയൊപ്പുവീണ പുസ്തകത്താളുകളിലൂടെ ഓർമ്മ പുതുക്കുകയാണ് കിളിമാനൂരിലെ ആ വഴിയോരക്കടക്കാർ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here