അവള്‍ കടന്നുപോയ കാലമോര്‍ക്കുമ്പോള്‍, ഈ നേട്ടം അസാധാരാണമായ ഒന്ന്; വിനേഷ് ഫോഗട്ടിന് അഭിനന്ദനവുമായി സീതാറാം യെച്ചൂരി

ജന്ദര്‍മന്തിറിലെ സമരവീഥിയില്‍ നിന്ന് ഒളിമ്പിക്സ് ഫൈനലിലേക്ക് മുന്നേറിയ വിനേഷ് ഫോഗട്ടിനെ അഭിനന്ദിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

ALSO READ:  സൂപ്പര്‍ സ്റ്റാര്‍…ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര ഫൈനലിലേക്ക്

പാരീസ് ഒളിമ്പിക്സില്‍ ക്യൂബയുടെ യൂസ്ലിലിസ് ഗുസ്മാന്‍ ലോപ്പസിനെ 5-0ന് തോല്‍പിച്ചാണ് വിനേഷ് ഫോഗട്ട് വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയുടെ ഫൈനലിലെത്തിയത്. ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തി താരമാണ്. അവള്‍ കടന്നുപോയ കാര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇത് അസാധാരണമായ ഒരു നേട്ടമാണെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.

ALSO READ: കേരള ക്രിക്കറ്റ് ലീഗ്: ടീമുകളെ പ്രഖ്യാപിച്ചു

ഉക്രെയ്ന്റെ ഒക്സാന ലിവാച്ചിനെ തോല്‍പ്പിച്ചായിരുന്നു വിനേഷിന്റെ സെമി പ്രവേശനം. നിലവിലെ ചാമ്പ്യനായ ജപ്പാന്റെ യു സുസാകിയെ തോല്‍പ്പിച്ചായിരുന്നു ഇന്ത്യന്‍ താരം ക്വാര്‍ട്ടറില്‍ എത്തിയത്. ടോക്യോയില്‍ നടന്ന ഗെയിംസില്‍ 53 കിലോയിലാണ് വിനേഷ് മത്സരിച്ചത്. അന്ന് ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News