അയോധ്യ പ്രാണപ്രതിഷ്ഠ ചടങ്ങ് മതേതരത്വത്തിൻ്റെ മരണമണി, തെരഞ്ഞെടുപ്പ് മുൻനിർത്തി ബിജെപി ഹിന്ദുത്വ അജണ്ട അടിച്ചേൽപ്പിക്കുന്നു: സീതാറാം യെച്ചൂരി

അയോധ്യ പ്രാണപ്രതിഷ്ഠ ചടങ്ങ് മതേതരത്വത്തിൻ്റെ മരണമണി എന്ന് സീതാറാം യെച്ചൂരി.
ഭരണഘടനയുടേയും സുപ്രീം കോടതി വിധിയുടേയും ലംഘനമാണ് ഇതെന്നും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ പരമാധികാരത്തിൽ വിശ്വസിക്കുന്ന സിപിഎം ബിജെപിയുടെ നടപടിയെ പൂർണ്ണമായും അപലപിക്കുന്നുവെന്നും സിപിഐഎം മതത്തെയും വിശ്വാസത്തെയും ബഹുമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ വിശ്വാസത്തെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുന്നതിനെ എതിർക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിജെപി ഭരണം നേടാൻ പ്രദേശിക പാർട്ടികളെ കൂറുമാറ്റുകയാണെന്നും തെരഞ്ഞെടുപ്പ് മുൻനിർത്തി ഹിന്ദുത്വ അജണ്ട അടിച്ചേൽപ്പിക്കുന്നുവെന്നും സീതാറാംയെച്ചൂരി ചൂണ്ടിക്കാട്ടി. ബിജെപി കേന്ദ്ര ഏജൻസികളെയും മണി പവറിനെയും ദുരുപയോഗം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഇതര സർക്കാരുകളെ നേരിടാൻ ഇഡിയെ ഉപയോഗിക്കുന്നുവെന്നും തെരഞ്ഞെടുപ്പിന്റെ വഴി തീരുമാനിക്കുന്നത് ഇഡിയും കേന്ദ്ര സർക്കാർ ഇറക്കുന്ന പണവുമാണെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

ALSO READ:എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം; കൊല്ലം നിലമേലിൽ ഗവർണർക്കെതിരെ പ്രതിഷേധിച്ചതിനായിരുന്നു കേസ്
ഇന്ത്യ സഖ്യം നേരിടേണ്ടത് ബിജെപിയുടെ ഹിന്ദുത്വ അജണ്ടയെ എന്നും സംസ്ഥാന തലത്തിൽ സഖ്യ നീക്കങ്ങൾ സജീവമാക്കും എന്നും അദ്ദേഹം പറഞ്ഞു. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രവർത്തികളെയും യെച്ചൂരി വിമർശിച്ചു.ഗവർണർ പദവിയിലിരിക്കാൻ അദ്ദേഹം യോഗ്യനല്ലെന്നും യെച്ചൂരി വിമർശിച്ചു. സർക്കാരിനെതിരെ രാഷ്ട്രീയ പ്രേരിത അതിക്രമത്തിന് ഗവർണർ മുതിരുന്നു എന്നും അദ്ദേഹം പറഞ്ഞു. രാജ്ഭവനിൽ അറ്റകുറ്റപ്പണി നടക്കുന്നതുകൊണ്ടാണോ ഗവർണർ റോഡിൽ പോയിരുന്നതെന്നും യെച്ചൂരി പരിഹാസ രൂപേണ ചോദിച്ചു. ഗവർണറുടെ നയങ്ങൾ അംഗീകരിക്കാൻ കഴിയുന്നത് അല്ല എന്നും
വിദ്യാർത്ഥികൾ സമാധാനപരമായും ജനാധിപത്യപരമായും ആണ് പ്രതിഷേധിച്ചതെന്നും യെച്ചൂരി വ്യക്തമാക്കി. ഗവർണറുടെ പല പ്രസ്താവനകളും ജനങ്ങൾ തള്ളിക്കളഞ്ഞുവെന്നും മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസും വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിനെതിരെയായ കേരളത്തിൻ്റെ ദില്ലി പ്രക്ഷോഭത്തിന് കേന്ദ്ര കമ്മിറ്റിയുടെ പൂർണ പിന്തുണയും യച്ചൂരി അറിയിച്ചു. സംസ്ഥാന ഘടകങ്ങൾ സമാനമായി സംസ്ഥാന തലങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കണമെന്നും ഗവർണറെ തിരിച്ച് വിളിക്കണോ എന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര സർക്കാർ ആണെന്നും യെച്ചൂരി പറഞ്ഞു .

വോട്ടിങ് മെഷീനെ കുറിച്ച് വ്യാപക ആശങ്കയുണ്ടെന്നും ഇ വി എം സംവിധാനത്തിൻ്റെ ക്രമത്തിൽ മാറ്റം വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ആദ്യം കൺട്രോൾ യൂണിറ്റിലേക്കും പിന്നീട് വിവിപ്പാറ്റിലേക്കും പോകുന്ന തരത്തിൽ ക്രമീകരിക്കണമെന്നും എങ്കിൽ മാത്രമേ രേഖപ്പെടുത്തിയ വോട്ട് കൃത്യമായി അറിയാനാകു എന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

കൂടാതെ നവകേരള സദസ് വൻ വിജയമെന്നും രാജ്യത്തിന് തന്നെ അത്യപൂർവമായ മാതൃകയാണെന്നും യെച്ചൂരി വ്യക്തമാക്കി. ഇതിനു കേന്ദ്ര കമ്മിറ്റിയുടെ അഭിനന്ദനവും അദ്ദേഹം അറിയിച്ചു.

ALSO READ: ‘ആകെ എനിക്ക് സ്വന്തമായുണ്ടായിരുന്നത് എന്റെ മീശ മാത്രമാണ്’: സൈക്കോ ബാലചന്ദ്രനെ കുറിച്ച് അജു വർഗീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News