ഭരണഘടന മാത്രമല്ല, സ്വതന്ത്ര സ്ഥാപനങ്ങളും തകർക്കുകയാണ് മോദി; സീതാറാം യെച്ചൂരി

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമുൾപ്പെടെയുള്ളവർ വെറുപ്പിന്റെ പ്രചാരകരായി മാറിയെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്തിന് നികത്താനാവാത്ത നഷ്ടമുണ്ടാക്കിയ പ്രധാനമന്ത്രി കൂടിയാണ് മോദി. രാഷ്ട്രത്തോട് ചതി ചെയ്ത സവർക്കറെയും ഗോട്സെയെയും മഹത്വവൽക്കരിച്ച് ചരിത്രത്തെ വക്രീകരിക്കുകയാണ് മോദി ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു.

ജുഡീഷ്യറിപോലും നീതി ലഭിയ്ക്കാത്ത സ്ഥാപനങ്ങളാക്കി സംഘ് പരിവാർ കടന്നു കയറുകയാണെന്നും യെച്ചൂരി പറഞ്ഞു. മലപ്പുറത്ത് ഇഎംഎസിന്റെ ലോകം ദേശീയ സെമിനാറിൽ സംസാരിക്കുകയായിരുന്നു യെച്ചൂരി.

രാഷ്ട്രപതിയെ പോലും മാറ്റി നിർത്തി ഒരു പറ്റം കാവി വേഷ ധാരികളെ കൊണ്ടുവന്ന് ഒരു രാജാവിൻ്റെ പട്ടാഭിഷേകം നടത്തുന്ന പോലെ ആയിരുന്നു പാർലമെൻ്റ് ഉദ്ഘാടനം. ഭരണഘടന മാത്രമല്ല, സ്വതന്ത്ര സ്ഥാപനങ്ങളും ഓരോന്നായി തകർക്കപ്പെടുകയാണെന്ന് യെച്ചൂരി പറഞ്ഞു.വിദ്വേഷം മാത്രം വിൽക്കുന്ന ഒരു ഭരണകൂടത്തിനു കീഴിലാണ് നാം ജീവിക്കുന്നത്,ഇന്ത്യയിൽ ഇന്ന് മത നിരപേക്ഷത നിലനിൽക്കുന്നില്ല…പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും കർണാടകയിൽ വെറുപ്പ് പ്രചരിപ്പിക്കാൻ നേതൃത്വം നൽകിയെന്നും ഇപ്പോഴിതാ ഉത്തരാഖണ്ഡ് ദേവഭൂമിയായി പ്രഖ്യാപിക്കാൻ പോവുകയാണെന്നും അവിടെ മുസ്ലിങ്ങൾക്ക് യാതൊരു ഇടമുണ്ടാകില്ലെന്നും യെച്ചൂരി ശക്തമായി വിമർശിച്ചു.

Also read: വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ശക്തമായ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി മന്ത്രി ജി.ആര്‍ അനില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News