യെച്ചൂരിയുടെ വിയോഗം ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷ ശക്തികൾക്ക് കനത്ത നഷ്ടം; പോളിറ്റ് ബ്യൂറോ

സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗം സിപിഐഎമ്മിന് വലിയ ആഘാതവും ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷ ശക്തികൾക്ക് കനത്ത നഷ്ടവുമാണെന്ന് പോളിറ്റ് ബ്യൂറോ. ചൂഷണ രഹിത സമൂഹത്തിനായുള്ള പോരാട്ടം മുന്നോട്ട് കൊണ്ടുപോകാൻ എല്ലാ പാർട്ടി അണികളോടും ഐക്യപ്പെടാനും കഠിനമായി പ്രവർത്തിക്കാനും പൊളിറ്റ് ബ്യൂറോ ആഹ്വാനം ചെയ്തു.അദ്ദേഹത്തിൻ്റെ ഭാര്യ സീമ, മകൾ അഖില, മകൻ ഡാനിഷ്, സഹോദരൻ ശങ്കർ എന്നിവരോടും മറ്റ് കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ പറയുന്നു.

ALSO READ: ഇന്ത്യയെന്ന ആശയത്തിന്റെ സംരക്ഷകരിലൊരാളെയാണ് നഷ്ടമായത്: രാഹുല്‍ ഗാന്ധി

ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിൽ കഴിയവെയായിരുന്നു യെച്ചൂരിയുടെ അന്ത്യം. ഭൗതിക ശരീരം മറ്റന്നാൾ ദില്ലിയിൽ പൊതുദർശനത്തിന് വെക്കും. രാവിലെ പതിനൊന്ന് മണി മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ ദില്ലി എകെജി ഭവനിലാണ് പൊതുദർശനം. ജനങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാനുള്ള സൗകര്യവും ഉണ്ടാകും.

ALSO READ: മോദിയുടെ മുഖംമൂടി അ‍ഴിച്ചുമാറ്റിയ പോരാളി, 2024ലെ ബിജെപി മുന്നേറ്റത്തിനെ തടയിട്ട വിപ്ലവകാരി

നിലവിൽ ദില്ലി എയിംസ് മോർച്ചറിയിലാണ് അദ്ദേഹത്തിന്റെ ഭൗതിക ശരീരമുള്ളത്. നാളെ വൈകുന്നേരം ആറ് മണിക്ക് ഭൗതിക ശരീരം വസന്ത്കുഞ്ചിലെ വസതിയിലേക്ക് എത്തിക്കും. മറ്റന്നാൾ രാവിലെ എട്ട് മണിയോടെ ദില്ലി എകെജി ഭവനിലേക്ക് ഭൗതിക ശരീരം എത്തിക്കും. തുടർന്നാണ് പൊതുദർശനം. ശനിയാഴ്ച വൈകുന്നേരം ഭൗതിക ശരീരം എയിംസിന് കൈമാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News