തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളില്‍ മതവികാരം ഇളക്കിവിടുന്നു; മോദിക്കെതിരെ  പരാതി നല്‍കി യെച്ചൂരി

അയോധ്യ പ്രതിഷ്ഠയെയും രാമാനവമിയെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി സി പി ഐ എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചുരി. മതവികാരം ഇളക്കിവിടാനാണ് മോദി ശ്രമിക്കുന്നതെന്നും അത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നും യെച്ചുരി കത്തില്‍ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ നടപടിയെടുക്കണമെന്നും കത്തിലൂടെ യെച്ചൂരി ആവശ്യപ്പെട്ടു.

Also Read: താമരശ്ശേരിയിൽ കാറുകൾ കൂട്ടിയിടിച്ച് 7 പേർക്ക് പരിക്കേറ്റു

തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ അയോധ്യരാമ ക്ഷേത്രത്തിന്റെയും രാമനവമിയുടെയും പേര് പറഞ്ഞു മതവികാരം ഇളക്കിവിടുകയാണ് മോദിയെന്നു ചൂണ്ടിക്കട്ടിയാണ് സി പി ഐ എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചുരി കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിയത് .മോദിയുടെ ഇത്തരം പ്രസംഗങ്ങള്‍ പെരുമാറ്റച്ചട്ട ലംഘനമാണെന്നും യെച്ചുരി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിനയച്ച കത്തില്‍ പറയുന്നു. വിവിധ ഇടങ്ങളില്‍ മതവികാരം ഇളക്കിവിട്ടുകൊണ്ട് മോദി നടത്തിയ പ്രസംഗങ്ങളുടെ ലിങ്കും കമ്മീഷന് കൈമാറിയിട്ടുണ്ട്. രാമക്ഷേത്രത്തെ എതിര്‍ക്കുന്ന പ്രതിപക്ഷപ്പാര്‍ട്ടികള്‍ രാമനെ അവഹേളിക്കുകയാണ് എന്നതക്കുമുള്ള ആക്ഷേപങ്ങളാണ് മോദി ഉന്നയിക്കുന്നത്. ബീഹാറിലെ നവാടയിലും യുപിയിലെ പിലിബിത്തിയിലും അടക്കം ഇത്തരം പരമാര്‍ശങ്ങള്‍ മോദി നടത്തിയയായും യെച്ചൂരി കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. അയോദ്ധ്യപ്രതിഷ്ടയെ എതിര്‍ത്തവര്‍ രാമാനവമിയെ എതിര്‍ക്കുമെന്നാണ്. രാജസ്ഥാനില്‍ നടത്തിയ പ്രസംഗത്തില്‍ മോദി ഉന്നയിച്ചത്.

ഇത്തരം പരാമര്‍ശങ്ങള്‍ ഗൗരവമേറിയതാണെന്നും ഇന്ത്യന്‍ ശിക്ഷനിയമം 153A വകുപ്പിന്റെ ലംഘനമാണെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. മതപരമായ വിഷയങ്ങള്‍ ഉയര്‍ത്തി പ്രചാരണം നടത്തുന്ന മോദി കഴിഞ്ഞ ദിവസങ്ങളിലൊക്കെയും വിവിധ വര്‍ത്ത ഏജന്‍സികള്‍ക്ക് നല്‍കിയ അഭിമുഖത്തിലള്‍പ്പടെ സുപ്രീം കോടതിയുടെ ഇലക്ടരല്‍ ബോണ്ട് അഴിമതി സംബന്ധിച്ച വിധിയെ വിമര്‍ശിച്ചു രംഗത്തുവന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News