സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചിച്ച് നോർത്ത് കൊറിയൻ അംബാസിഡർ

YECHURY

സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നോർത്ത് കൊറിയൻ അംബാസിഡർ ഷോ ഹുയ് ഷോൽ. ദില്ലിയിലെ എകെജി ഭവനിൽ എത്തിയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്.കൊറിയൻ വർക്കേഴ്സ് പാർട്ടി കേന്ദ്ര കമ്മറ്റിയുടെയും, ഡെമോക്രാറ്റിക്ക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയയുടെ അംബാസിഡറുടെ അനുശോചന സന്ദേശവും കൈമാറി.പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിക്ക് ആണ് അനുശോചന സന്ദേശം കൈമാറിയത്

ALSO READ: വയനാട് ദുരന്തത്തിലും മാധ്യമങ്ങളുടെ മുതലെടുപ്പ്; ദുരന്തത്തില്‍ ഭീമന്‍ ചിലവെന്ന് വ്യാജ വാർത്ത

ദേശീയ നേതാക്കളുമായുള്ള ബന്ധം കാത്തുസൂക്ഷിക്കുന്ന പോലെ അന്താരാഷ്ട്ര ബന്ധങ്ങളും അത്രയധികം കാത്തുസൂക്ഷിച്ച നേതാവാണ് സീതറാം യെച്ചുരി.അതുകൊണ്ട് തന്നെ വിദേശ പ്രതിനിധികൾ ഇപ്പോഴും എകെജി ഭവനിലേക്ക് അനുശോചനം രേഖപ്പെടുത്താൻ എത്തുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ നേപ്പാൾ മുൻ പ്രധാനമന്ത്രി മാധവ് കുമാർ നേപ്പാൾ, നേപ്പാൾ മുൻ ഉപപ്രധാനമന്ത്രി ഈശ്വർ പൊഖ്രിയാൽ, നേപ്പാൾ  ടൂറിസം മന്ത്രി ബദ്രി പ്രസാദ് പാൻഡെ,  ചൈനീസ് അംബാസിഡർ ക്സൂ ഫീഹോങ്, ക്യൂബൻ അംബാസിഡർ ഇൻ ചാർജ് അബേൽ, റഷ്യൻ അംബാസിഡർ ഡെനിസ് അലിപൊവ്, സിറിയൻ അംബാസിഡർ ബസം അൽ ഖത്തിഫ്, ഉൾപ്പെടെയുള്ളവരും എ കെജി ഭവനിൽ എത്തി അനുശോചനം രേഖപ്പെടുത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News