‘വീ ആർ ജെഎൻയു, സീതാറാം സീതാറാം സീതാറാം ജെഎൻയു’; യെച്ചൂരിക്ക് വികാരഭരിതമായ വിട നൽകി

sitaram_Yechury-JNU

സീതാറാം യെച്ചൂരിയും ജെഎൻയുവും തമ്മിലുള്ള ബന്ധം വിവരണാതീതമാണ്. യെച്ചൂരിയെന്ന കമ്മ്യൂണിസ്റ്റിനെ സ്ഫുടം ചെയ്തെടുത്ത ആ കാംപസിലേക്ക് അവസാനമായി എത്തിയപ്പോൾ വികാരഭരിതമായ നിമിഷങ്ങൾക്കാണ് സാക്ഷിയായത്. ‘വീ ആർ ജെഎൻയു, സീതാറാം സീതാറാം സീതാറാം ജെഎൻയു’, റെഡ് സല്യൂട്ട് റെഡ് സല്യൂട്ട് റെഡ് സല്യൂട്ട് ടു കോമ്രേഡ് എന്നീ മുദ്രാവാക്യങ്ങൾ ഇടമുറിയാതെ മുഴങ്ങിയപ്പോൾ പ്രകാശ് കാരാട്ട് ഉൾപ്പടെ നിരവധി പ്രമുഖരും വിദ്യാർഥികളും സീതാറാമിന് അന്ത്യാഭിവാദ്യമർപ്പിച്ചു.

1974ൽ ഉറ്റസുഹൃത്തായ പ്രകാശ് കാരാട്ടിന് വോട്ട് ചോദിക്കാനായി ജെഎൻയുവിൽ നടത്തിയതാണ് യെച്ചൂരിയുടെ ആദ്യ രാഷ്ട്രീയ പ്രസംഗങ്ങൾ. അതേ ജെഎൻയുവിൽ പ്രിയസഖാവിന് അന്ത്യാജ്ഞലി അർപ്പിക്കാൻ കാരാട്ട് നേരിട്ടെത്തി. രാജ്യസഭാംഗങ്ങളായ ഡോ. ജോൺ ബ്രിട്ടാസ് എം.പി, എ എ റഹീം എം.പി, കനയ്യകുമാർ തുടങ്ങി നിരവധി പ്രമുഖരും വിദ്യാർഥികളും ജെഎൻയു വിദ്യാർഥി യൂണിയൻ ഓഫീസിൽ യെച്ചൂരിക്ക് അന്ത്യാഭിവാദ്യമർപ്പിച്ചു.

Also Read- യെച്ചൂരിയുടെ മൃതദേഹം എയിംസില്‍ നിന്ന് ഏറ്റുവാങ്ങി സഖാക്കൾ, ജെഎൻയുവിൽ പൊതുദർശനം

എയിംസില്‍ നിന്ന് സീതാറാം യെച്ചൂരിയുടെ മൃതദേഹം പ്രകാശ് കാരാട്ടിന്‍റെ നേതൃത്വത്തിൽ സിപിഐഎം നേതാക്കൾ ഏറ്റുവാങ്ങി. ഇതിനുശേഷം ജെഎന്‍യുവിലേക്ക് മൃതദേഹം പൊതുദര്‍ശനത്തിനായി എത്തിച്ചു. അരമണിക്കൂറോളം ജെൻയുവിലെ പൊതുദർശനത്തിനു ശേഷം ഭൌതികശരീരം, യെച്ചൂരിയുടെ സ്വവസതിയായ വസന്ത് കുഞ്ജിലെ വീട്ടിലേക്ക് എത്തിച്ചു. രാത്രി മുഴുവൻ വസന്ത് കുഞ്ചിലെ വസതിയിൽ പൊതുദർശനത്തിന് വയ്ക്കും.

Also Read: ‘ ജനകീയ പാര്‍ലമെന്റേറിയന്‍, നടത്തിയ പോരാട്ടങ്ങളെല്ലാം ചരിത്ര പ്രാധാന്യമുള്ളവ, യെച്ചൂരിയുടെ വിയോഗം തീരാനഷ്ടം’: മുഖ്യമന്ത്രി

ശനിയാഴ്ച പകൽ പതിനൊന്ന് മണി മുതൽ വൈകുന്നേരം മൂന്ന് മണി വരെ പാർട്ടി കേന്ദ്ര കമ്മിറ്റി ഓഫീസായ എകെജി ഭവനിലേക്ക് പൊതുദർശനം ഉണ്ടാകും. പൊതുദർശനത്തിന് ശേഷം മൃതദേഹം വിലാപയാത്രയായി എയിംസിലെത്തിച്ച് വൈകുന്നേരം എയിംസിലെ വിദ്യാർത്ഥികൾക്ക് പഠനത്തിനായി കൈമാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News