രോഗാതുരനായിരുന്നപ്പോഴും കർത്തവ്യനിരതനായ നേതാവായിരുന്നു സഖാവ് സീതാറാം യച്ചൂരി. ആശുപത്രിയിലായിരുന്ന നാളുകളിൽ എക്സിൽ പങ്കുവെച്ച ട്വീറ്റുകൾ അതിനടിവരയിടുന്നു. പ്രിയ സഖാവ് ബുദ്ധദേവ് ഭട്ടാചാര്യ വിടപറഞ്ഞ സമയം അദ്ദേഹം എയിംസിൽ ചികിത്സയിലായിരുന്നു. തന്റെ പ്രയപ്പെട്ട ബുദ്ധാ ദാ യുടെ അനുശോചനയോഗത്തിൽ പങ്കെടുക്കാൻ പറ്റാതെ പോയതിന്റെ വിഷമം അദ്ദേഹം എക്സിൽ പങ്കുവെച്ചിരുന്നു.
Also Read: മോദിയുടെ മുഖംമൂടി അഴിച്ചുമാറ്റിയ പോരാളി, 2024ലെ ബിജെപി മുന്നേറ്റത്തിനെ തടയിട്ട വിപ്ലവകാരി
ഇന്ത്യൻ നിയമജ്ഞനും ഗ്രന്ഥകർത്താവും ചരിത്രപണ്ഡിതനുമായ അബ്ദുൾ ഗഫൂർ നൂറാനിയുടെ വിയോഗ സമയത്തും അദ്ദേഹം ആശുപത്രിയിലായിരുന്നു. ‘എന്താണ് ഹിന്ദു രാഷ്ട്രം?’ എന്ന പേരിൽ 1993 ൽ ഗോൾവാൾക്കറുടെ പ്രത്യയശാസ്ത്രത്തെ പറ്റി എഴുതിയ ലഘുലേഖ വായിച്ച ഗഫൂർ മുംബൈയിലെ ഫ്ലാറ്റിലേക്ക് ബിരിയണി കഴിക്കാൻ വിളിച്ച ഓർമ്മ പങ്കുവെച്ചുകൊണ്ടാണ്, യെച്ചൂരി അദ്ദേഹത്തിന്റെ വിയോഗത്തിലുള്ള ദുഖഃത്തെപറ്റി എക്സിൽ കുറിച്ചത്.
ആരുടെ മുന്നിലും വാതിലുകൾ അടഞ്ഞിട്ടില്ല. കോൺഗ്രസ്സും എൻസിയും, സിപിഐഎമ്മും ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടും എന്ന എൻസി പ്രസിഡന്റ് ഫറൂഖ് അബ്ദുള്ളായുടെ വാക്കുകൾ എക്സിൽ പങ്കുവെച്ചുകൊണ്ട് സഖാവ് യെച്ചൂരി കുറിച്ചു. ഇത് സ്വാഗതാർഹമാണ്. ജമ്മു കശ്മീരിൻ്റെ താൽപ്പര്യങ്ങൾക്കായി ഒരുമിച്ച് പ്രവർത്തിക്കാൻ എല്ലാ വാതിലുകളും തുറന്നിരിക്കുന്നു എന്ന പ്രഖ്യാപനം ശ്രദ്ധാർഹമാണ്. ജമ്മു കശ്മീരിൻ്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രതിബദ്ധത നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് എല്ലാ ദേശസ്നേഹികളും ഉറപ്പുവരുത്തണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here