അന്തരിച്ച സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭൗതികശരീരം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം പഠനത്തിനായി എയിംസിന് വിട്ടുനല്‍കും. സീതാറാം യെച്ചൂരിയുടെ അമ്മ കല്‍പ്പകം യെച്ചൂരിയുടെ മൃതദേഹം വൈദ്യശാസ്ത്ര പഠനത്തിന് വിട്ടുനല്‍കിയിരുന്നു.
2021 സെപ്റ്റംബര്‍ 25ന് 89-ാം വയസിലാണ് കല്‍പ്പകം യെച്ചൂരി അന്തരിച്ചത്. അവരുടെ ആഗ്രഹപ്രകാരം മൃതദേഹം ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന് കൈമാറുകയായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായിരുന്ന കല്‍പ്പകം സാമൂഹ്യപ്രവര്‍ത്തന രംഗത്തും ശ്രദ്ധേയമായ ഇടപെടല്‍ നടത്തിയിരുന്നു.
ശനിയാഴ്ച വൈകിട്ട് നാലോടെ സീതാറാം യെച്ചൂരിയുടെ മൃതദേഹവും എയിംസിലെ അനാട്ടമി വിഭാഗത്തിന് കൈമാറും. യെച്ചൂരിയുടെ മൃതദേഹം ഇന്ന് പാര്‍ട്ടി ആസ്ഥാനമായ എകെജി ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും.
Also Read : യെച്ചൂരിയുടെ വേര്‍പാടോടെ ജമ്മു കശ്മീര്‍ ജനതയ്ക്ക് നഷ്ടമായത് അവരുടെ യഥാര്‍ഥ സുഹൃത്തിനെ: തരിഗാമി
രാവിലെ 11 മണി മുതല്‍ വൈകിട്ട് 3 മണി വരെ ആണ് പൊതുദര്‍ശനം. അതിനുശേഷം സീതാറാം യെച്ചൂരിയുടെ ഭൗതികശരീരം വിലാപയാത്രയായി ദില്ലി എയിംസില്‍ എത്തിക്കും. കല്‍പ്പകം യെച്ചൂരിയുടെ മരണത്തിന് മാസങ്ങള്‍ക്ക് മുമ്പായിരുന്നു യെച്ചൂരിയുടെ മകന്‍ ആശിഷ് (34) അന്തരിച്ചത്. കോവിഡ് ആയിരുന്നു മരണകാരണം.
യെച്ചൂരിയുടെ മൃതദേഹം ഇന്നലെ വൈകിട്ട് ജെഎന്‍യുവില്‍ പൊതുദര്‍ശനത്തിന് ശേഷം മൃതശരീരം വസന്ത് കുഞ്ചിലെ യെച്ചൂരിയുടെ വസതിയില്‍ എത്തിച്ചിരുന്നു. നിരവധി നേതാക്കള്‍ വസതിയില്‍ എത്തി പ്രിയ സഖാവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു.
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉള്‍പ്പെടെ വസതിയില്‍ എത്തിയിരുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, ചന്ദ്രബാബു നായിഡു എന്നിവരും വസതിയില്‍ എത്തി അനുശോചനം രേഖപ്പെടുത്തിയിരുന്നു.
ഇന്നത്തെ പൊതുദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ എകെജി ഭവനില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. രാഷ്രീയ ഭേദമന്യേ നിരവധി നേതാക്കള്‍ ഇന്നും പാര്‍ട്ടി ആസ്ഥാനത്തേക്ക് സീതാറാം യെച്ചൂരിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിച്ചേരും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here