മുഖ്യമന്ത്രി പിണറായി വിജയനെതിരായ ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ നടത്തിയത് പരിഹാസ്യമായ പ്രസ്താവനയെന്ന് സീതാറാം യെച്ചൂരി. പിണറായി വിജയനെ കുറിച്ച് പറഞ്ഞത് തെറ്റായ കാര്യമാണെന്നും ജെ ഡി എസ് കേരളഘടകം ഒറ്റക്കെട്ടായി എന്‍ ഡി എ യില്‍ പോകുന്നില്ലെന്ന് തീരുമാനമെടുത്തുവെന്നും യെച്ചൂരി പറഞ്ഞു.
Also Read : മുഖ്യമന്ത്രി അങ്ങനെ ഒരു ആശയ വിനിമയം നടത്തിയിട്ടില്ല; ദേവഗൗഡയുടെ പ്രസ്താവനയെ തള്ളി മാത്യു ടി തോമസ്
അതുകൊണ്ടാണ് ജെഡിഎസ് എല്‍ ഡി എഫില്‍ തുടരുന്നത്. എന്നാല്‍ ജെഡിഎസില്‍ നടക്കുന്നത് ദേവഗൗഡ പോലും അറിയുന്നില്ലെന്നും യെച്ചൂരി പറഞ്ഞു. അതേസമയം ജെഡിഎസിന്റെ ബിജെപി സഖ്യം എല്‍ഡിഎഫ് അറിഞ്ഞെന്ന ദേവഗൗഡയുടെ ആരോപണം തള്ളി ജെഡിഎസ് സംസ്ഥാന നേതാവായ മന്ത്രി കെ കൃഷ്ണന്‍കുട്ടിയും രംഗത്തെത്തിയിരുന്നു. ജെഡിഎസിന്റെ ബിജെപി സഖ്യം എല്‍ഡിഎഫ് അറിഞ്ഞെന്ന ദേവഗൗഡയുടെ വാദത്തെ അദ്ദേഹം പൂര്‍ണ്ണമായും തള്ളി.
ജെഡിഎസിനെ ബിജെപി പാളയത്തില്‍ എത്തിച്ചത് ദേവഗൗഡയുടെ മാത്രം തീരുമാനപ്രകാരം. മുഖ്യമന്ത്രിക്കോ എല്‍ഡിഎഫിനോ ഇക്കാര്യത്തില്‍ ഒരു അറിവും ഇല്ലെന്നും കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. ജെഡിഎസിനെ ബിജെപി പാളയത്തില്‍ എത്തിച്ചത് ദേവഗൗഡയുടെ തീരുമാന പ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു.
Also Read : ബിജെപിക്ക് വേണ്ടി അച്ചാരം വാങ്ങി സിപിഐഎമ്മിനെ കടന്നാക്രമിക്കുന്ന പ്രസ്താവനയാണ് ദേവഗൗഡയുടേത്; കെ അനിൽകുമാർ
കേരളത്തിലെ ജെഡിഎസ് ദേവഗൗഡയുടെ ആരോപണം തള്ളുകയാണ്. താനും സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് എംഎല്‍എയും ചേര്‍ന്ന് പാര്‍ട്ടി ബിജെപിയോടൊപ്പം ചേര്‍ന്നതിനെ നേരിട്ട് എതിര്‍പ്പ് അറിയിക്കുകയും പിരിഞ്ഞ് വരികയും ആയിരുന്നു. ദേവഗൗഡയുടെ തെറ്റായ ആരോപണത്തില്‍ സംസ്ഥാന പ്രസിഡന്റ് ദേവഗൗഡയെ പ്രതിഷേധമറിയിക്കുമെന്നും ഇതിന് മാത്യു ടി തോമസിനെ ചുമതലപ്പെടുത്തിയെന്നും കെ കൃഷ്ണന്‍കുട്ടി കൈരളി ന്യൂസിനോട് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here