മഹുവ മൊയ്ത്രയെ പുറത്താക്കിയത് ജനാധിപത്യവിരുദ്ധ നടപടി: സീതാറാം യെച്ചൂരി

ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ എത്തിക്സ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയെ ലോക്സഭയില്‍ നിന്നും പുറത്താക്കിയ വിഷയത്തില്‍ പ്രതികരണവുമായി സിപിഐഎം ജനറല്‍ സെക്രട്ടറിസീതറാം യെച്ചൂരി. മഹുവയെ പുറത്താക്കിയ നടപടി ചട്ടങ്ങള്‍ മുന്‍പ് കേട്ട് കേള്‍വിയില്ലാത്തതാണെന്നും യെച്ചൂരി പറഞ്ഞു. മഹുവ മൊയ്ത്രയെ പുറത്താക്കിയത് ജനാധിപത്യവിരുദ്ധ നടപടിയാണ്.

Also Read : കാനത്തെ അവസാനമായി കണ്ട് വിതുമ്പിക്കരഞ്ഞ് ഡി രാജ; ആശ്വസിപ്പിച്ച് എ കെ ആന്റണി

മഹുവക്കെതിരെ നടപടി സ്വീകരിച്ച് തെളിവുകള്‍ ഇല്ലാതെയാണെന്നും തന്റെ ഭാഗം വിശദീകരിക്കാന്‍ മഹുവക്ക് അവസരം നല്‍കിയില്ലെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. താന്‍ 10 വര്‍ഷം എത്തിക്‌സ് കമ്മറ്റിയുടെ ഭാഗമായിരുന്നുവെന്നും മുന്‍പ് ഒരിക്കലും കാണാത്ത നടപടികളാണ് ഉണ്ടായതതെന്നും യെച്ചൂരി പറഞ്ഞു. സംഭവത്തിനെതിരെ പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read : ഓയൂർ തട്ടിക്കൊണ്ടുപോകൽ; പ്രതികളെ വീട്ടിലെത്തിച്ച് തെളിവെടുപ്പ്

അതേസമയം 5 സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പോളിറ്റ് ബ്യൂറോ യോഗം വിലയിരുത്തുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. യോഗത്തില്‍ കോണ്‍ഗ്രസിന്റെ പരാജയവും ചര്‍ച്ച ചെയ്യപ്പെടുമെന്നും ലോകസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ചയാകുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കെതിരെ ഇന്ത്യ മുന്നണിയെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News