പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യത്തിന് മാതൃകയായത് കേരളമാണ് എന്ന് സീതാറാം യെച്ചൂരി. രാഷ്ട്രീയ പ്രതിസന്ധി ഘട്ടത്തിലാണ് ഈ തെരഞ്ഞെടുപ്പ് നടക്കുന്നത്. മതനിരപേക്ഷ മൂല്യങ്ങളെ തകർത്തുകൊണ്ട് നമ്മുടെ രാജ്യം മത രാജ്യമാക്കാൻ ശ്രമിക്കുകയാണ് ബി ജെ പിയും നരേന്ദ്രമോദിയും. ഭരണഘടന മൂല്യങ്ങളെ തകർക്കുകയാണ് ബി ജെ പി എന്നും സീതാറാം യെച്ചൂരി പറഞ്ഞു.ആറ്റിങ്ങൽ മണ്ഡലത്തിലെ തെരെഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിബിഐയേയും ഇഡിയേയും പൊളിറ്റിക്കൽ ടൂളായി ഉപയോഗിക്കുകയാണ് കേന്ദ്രം. ഭരണഘടനയുടെ അടിസ്ഥാനപരമായ കാര്യങ്ങൾ നിലനിൽക്കുന്നതിന് ബിജെപി ആർഎസ്എസ് ചെറുക്കാൻ കഴിയണം.കേരളത്തിൽ യുഡിഎഫും കോൺഗ്രസും എൽഡിഎഫ് ഗവൺമെന്റിനെതിരെയും സി പി ഐ എമ്മിനും എതിരെയാണ് പ്രവർത്തിക്കുന്നത്.നരേന്ദ്രമോദി ഗവൺമെൻറിൻ്റെ ഏത് നിലപാടിനെയും നിയമത്തിനെയുമാണ് എൽഡിഎഫ് സർക്കാർ എതിർക്കാതിരുന്നത്. സിപിഐഎം നിരവധി സമരം പ്രക്ഷോഭങ്ങൾ നടത്തി. ഓരോ പ്രശ്നങ്ങൾ വരുമ്പോഴും ആദ്യം അതിനെതിരെ പ്രതികരിക്കുന്നത് സിപിഐഎം ആണ്. അത്തരത്തിൽ പ്രതികരിക്കാനുള്ള ധൈര്യം സിപിഐഎമ്മിനും ഇടതുപക്ഷത്തിന് മാത്രമാണ്.പൗരത്വം ഭേദഗതി നിയമത്തിനെതിരെ ആദ്യം ഉയർത്തിയത് ഇടതുപക്ഷമാണ് എന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.
കോൺഗ്രസിന് ഒന്നും ചെയ്യാൻ ഇല്ലാത്തത് ആണ് സി പി ഐ എം ബിജെപിയോട് മൃതു സമീപനം സ്വീകരിക്കുന്നു എന്ന് ആരോപിക്കുന്നത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ സംഭവത്തിൽ യുഡിഎഫിനും കോൺഗ്രസിനും ഇതിൽ ഒന്നും പറയാനുണ്ടായിരുന്നില്ല. ബിൽക്കിസ്ബാനു കേസിലും ആദ്യം പ്രതികരണം ഉണ്ടായത് സി പി ഐ എമ്മിൻ്റെയും ഇടതുപക്ഷത്തിൻ്റെയും ഭാഗത്ത് നിന്നാണ്.സിപിഎമ്മിന്റെ ഇടപെടലിനെ തുടർന്നാണ് കേസിൽ പ്രതികൾ വീണ്ടും ജയിലിൽ ആകുന്നത്. ഭീകരമായ അടിയന്തരാവസ്ഥ കാലത്തു പോലും ജയിലിൽ കിടന്നയാളാണ് പിണറായി വിജയൻ. കോൺഗ്രസിലെ പ്രമുഖരായ നേതാക്കൾ ബിജെപിയിൽ ചേരുകയാണ്. ബിജെപി ഇന്ന് ചെറിയ കോൺഗ്രസ്സാണ്. അത്തരത്തിൽ വലിയ പങ്കാണ് കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് പോയ നേതാക്കളുടെ എണ്ണം പറയുന്നത്.കോൺഗ്രസ് നേതാക്കളെ പോലെ ബിജെപിയിലേക്ക് പോകുന്നവരെല്ലാ സിപിഐഎം ഇടതുപക്ഷ നേതാക്കളും.മതത്തിന് രാഷ്ട്രീയത്തിൽ ഒരു പങ്കുമില്ല. വർഗീയ വാദത്തിനെതിരാണ് ഇടതുപക്ഷം. ബിജെപി രാമക്ഷേത്രം പണിയുമ്പോൾ സീതയുടെ ക്ഷേത്രം പണിയുമെന്നാണ് ചത്തീസ്ഗഡിലെ കോൺഗ്രസിൻ്റെ നിലപാട് എന്നും സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി.
കേരളത്തിൽ നിന്നും വിജയിച്ചാൽ എന്തെങ്കിലും ഉറപ്പുണ്ടോ, ആരു വേണമെങ്കിലും എപ്പോൾ വേണമെങ്കിലും ബിജെപിയിലേക്ക് പോകാം. കമ്മ്യൂണിസം മാത്രമാണ് സന്ധി ചെയ്യാതെ രാജ്യത്തുള്ളത്.കോർപ്പറേറ്റ് ഹിന്ദുത്വ കൂട്ടുകെട്ടാണ് കേന്ദ്രം നടപ്പിലാക്കുന്നത്.കോർപ്പറേറ്റ് ശക്തികൾ രാജ്യത്തെ തകർക്കുകയാണ്.അതിന് നരേന്ദ്ര മോദിയും കേന്ദ്രവും കൂട്ട് നിൽക്കുന്നു. രണ്ടുതരത്തിലുള്ള ഇന്ത്യയെയാണ് മോദി സൃഷ്ടിച്ചത്.ദരിദ്രർ എന്നും ദരിദ്രർ തന്നെയാകുന്നു.തൊഴിലില്ലായ്മയിൽ മുന്നിൽ നിൽക്കുന്നത് രാജ്യമാണ് .വിലകയറ്റവും രാജ്യത്ത് ഉയരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി .ഇലക്ടറൽ ബേണ്ടിനെ എതിർത്തത് സിപിഐഎം മാത്രമാണ് .ഇതിനെതിരെ സുപ്രീംകോടതിയിൽ പോയി.ഇഡിയെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണ് ബിജെപി ഇലക്ടറൽ ബോണ്ട് വാങ്ങിയത്.ദേശീയ സുരക്ഷയ്ക്ക് പോലും ഭീഷണിയാണ് ഇലക്ടറൽ ബോണ്ട്. അഴിമതി വഴിയാണ് പണം എല്ലാം എത്തിയത് എന്നും അദ്ദേഹം പറഞ്ഞു.
ഒരു രാജ്യം ഒരു മതം എന്നതാണ് ബിജെപി സർക്കാർ മുന്നോട്ടുവയ്ക്കുന്ന നയം. അതുകൊണ്ട് പ്രതിപക്ഷ സംസ്ഥാനങ്ങളെ തകർക്കുകയാണ്. രാജ്യത്തെ മതനിരപേക്ഷതയും സംവിധാനവും തകർക്കുകയാണ് ബി ജെ പി എന്നും സീതാറാം യെച്ചൂരി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here