രാഷ്ട്രപതിയില്ലാതെ പാർലമെൻ്റ് പൂർണമാകില്ല; പുതിയ പാർലമെൻ്റ് മന്ദിരത്തിൻ്റെ ഉദ്ഘാടനം ഭരണഘടനയുടെ ലംഘനം: സിതാറാം യെച്ചൂരി

മെയ് 28ന് സെൻട്രൽ വിസ്താര പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ രാഷ്ട്രപതിയെ ഒഴിവാക്കിയതിൽ പ്രതികരിച്ച് സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാഷ്ട്രപതിയില്ലാതെ പാർലമെന്റ് പൂർണമാകില്ലന്നും ഇന്ത്യൻ ഭരണഘടനയുടെ ലംഘനമാണ് ഉദ്ഘാടന ചടങ്ങെന്നും അദ്ദേഹം പ്രതികരിച്ചു.

പുതിയ പാർലമെൻ്റ് മന്ദിരത്തിന് തറക്കല്ലിട്ടപ്പോഴും മോദി രാഷ്ട്രപതിയെ മറികടന്നു. ഇപ്പോൾ ഉദ്ഘാടന ചടങ്ങിലും അതാവർത്തിച്ചു. അത് അംഗീകരിക്കാനാവില്ല. ആർട്ടിക്കിൾ 79 പ്രകാരം രാഷ്ട്രപതിയും ഇരുസഭകളും ചേരുന്നതാണ് പാർലമെന്റ് .എന്നാൽ ഇത് മറികടന്നാണ് കേന്ദ്രത്തിന്റെ ഉദ്ഘാടന ഒരുക്കങ്ങൾ എന്നും അദ്ദേഹം തൻ്റെ ട്വീറ്റിലൂടെ ചൂണ്ടിക്കാട്ടി.

ഇന്ത്യൻ രാഷ്ട്രപതിക്ക് മാത്രമേ പാർലമെന്റ് യോഗം വിളിക്കാൻ പറ്റുകയുള്ളു. ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിൽ രാഷ്ട്രപതിയുടെ അഭിസംബോധനയോടെയാണ് പാർലമെന്റിന്റെ പ്രവർത്തനം ആരംഭിക്കുന്നത് എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

കേന്ദ്രത്തിന്റെ ജനാധിപത്യ സംവിധാനങ്ങളോടുള്ള വെല്ലുവിളിയിൽ പ്രതിഷേധിച്ച് 19 പ്രതിപക്ഷപാർട്ടികൾ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ചു.അതേ സമയം; നരേന്ദ്രമോദി തന്നെ ഉദ്ഘാടനം നിർവഹിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News