പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മ ‘ഇന്ത്യ’യെ ശക്തിപ്പെടുത്തേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ‘ഇന്ത്യ’യിലെ എല്ലാ പാര്‍ട്ടികളിലെയും മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ കൂടിയാലോചിച്ചാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. രാജ്യത്തിന്റെ മതനിരപേക്ഷ, ജനാധിപത്യ ഭരണഘടന സംരക്ഷിക്കാന്‍ ‘ഇന്ത്യ’യെ കൂടുതല്‍ ശക്തിപ്പെടുത്തണം.
ഇതിനുള്ള ശ്രമങ്ങളാണ് സിപിഐ എം നടത്തിവരുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. ഏകോപനസമിതിയില്‍ അംഗമാകാത്തത് ഇതിനു തടസ്സമല്ല. ജെഡിഎസ് കേരള ഘടകം ദേശീയ നേതൃത്വത്തില്‍നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുകയാണ്. കേരളത്തില്‍ അവര്‍ ജെഡിഎസ് എന്ന പേരില്‍ തല്‍ക്കാലം തുടരുന്നത് സാങ്കേതികമായി മാത്രമാണെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു.
വെള്ളിയാഴ്ച ആരംഭിച്ച സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം ദേശീയ രാഷ്ട്രീയ സ്ഥിതിഗതികള്‍ക്ക് പുറമെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും സംഘടനകാര്യങ്ങളും ചര്‍ച്ചചെയ്യുന്നതായി അദ്ദേഹം അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here