“പലസ്തീനില്‍ നടക്കുന്നത് യുദ്ധമല്ല, ഒരു സൈന്യം ഏകപക്ഷീയമായി നടത്തുന്ന വംശഹത്യ”: സീതാറാം യെച്ചൂരി

പലസ്തീനില്‍ ക്രൂരമായ വംശഹത്യയാണ് നടക്കുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പലസ്തീനില്‍ നടക്കുന്നത് ആധുനിക ലോകം ഇത് വരെ കാണാത്ത ക്രൂരതയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് യുദ്ധമല്ലെന്നും ഒരു സൈന്യം ഏകപക്ഷീയമായ അതിക്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും യെച്ചൂരി വിമര്‍ശിച്ചു. നവകേരള സദസ് വിജയിപ്പിച്ച ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും യെച്ചൂരി പറഞ്ഞു.

കാടത്തമാണ് ഇസ്രയേല്‍ ചെയ്യുന്നതെന്നും മനുഷ്യത്വത്തിനെതിരായ വെല്ലുവിളിയാണ് പലസ്തീനില്‍ നടക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. ഇസ്രയേല്‍എല്ലാ പാരമ്പര്യങ്ങളും നിഷേധിക്കുകയാണ്. പലസ്തീനുകാരെ രാഷ്ട്ര രഹിത, ഭൂരഹിത മനുഷ്യരാക്കി മാറ്റാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നത്.

Also Read : ചാരപ്രവര്‍ത്തനം ആരോപിച്ച ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കി ഖത്തര്‍

ഈ വിഷയത്തില്‍ ഇന്ത്യന്‍ ജനതയുടെയും സിപിഐഎമ്മിന്റെയും നിലപാട് സുവ്യക്തമാണ്. വംശഹത്യ അവസാനിപ്പിക്കണം. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ഇസ്രയേല്‍ തയ്യാറാകണമെന്നും മോദി ഗവണ്‍മെന്റിന്റെ നിലപാട് കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റെ നിലപാട് ഇസ്രയേല്‍ അനുകൂലമാണ്, നമ്മുടെ വിദേശ നയത്തിനെതിരാണ്.സ്വാതന്ത്രത്തിന് മുമ്പ് തന്നെ ദ്വിരാഷ്ട്ര സിദ്ധാന്തത്തെയാണ് ഇന്ത്യ അനുകൂലിക്കുന്നതെന്നും യെച്ചൂരി ഓര്‍മിപ്പിച്ചു.

അമേരിക്ക – ഇന്ത്യ – ഇസ്രയേല്‍ അച്ചുതണ്ടുണ്ടാക്കുകയാണ് കേന്ദ്രത്തിന്റെ ശ്രമം. അതിനെതിരെയാണ് ഇന്ത്യയില്‍ പ്രതിഷേധമുയര്‍ന്ന് വരുന്നത്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ സഹായത്തോടെയാണ് ഇസ്രയേല്‍ വംശഹത്യ നടത്തുന്നത്. മധ്യ പൂര്‍വദേശം കൈയ്യടക്കാനുള്ള ശ്രമമാണ് ഇസ്രയേലിന്റേത്. മാനവികതയ്ക്കും മനുഷ്യത്വത്തിനുമെതിരായ യുദ്ധമാണിതെന്നും യെച്ചൂരി തുറന്നടിച്ചു.

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലേക്ക് ക്ഷണിക്കാനെത്തിയപ്പോൾ തന്നെ സി പി ഐ എം എല്ലാ മത വിശ്വാസങ്ങളേയും ഒരു പോലെ ബഹുമാനിക്കുന്നതെന്ന് കൊണ്ട് പങ്കെടുക്കില്ലെന്ന് അറിയിച്ചു. ഭരണഘടന മൂല്യങ്ങൾക്കും സുപ്രീം കോടതി വിധികൾക്കുമെതിരായി കേന്ദ്രസർക്കാരും യുപി സർക്കാരും ഒരു പ്രത്യേക മതവിഭാഗത്തിന്റെ മാത്രം താത്പര്യമുയർത്തിപ്പിടിക്കുകയാണ്. രാഷ്ട്രീയ ആവശ്യങ്ങൾക്കായി മതത്തെയും മത ചിഹ്നങ്ങളെയും ഉപയോഗപ്പെടുത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News