മനുസ്മൃതി മാതൃകയാക്കി പുതിയ ഭരണഘടനയുണ്ടാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം; ജനങ്ങള്‍ അത് തളളിക്കളയും: സീതാറാം യെച്ചൂരി

ബിജെപി 400 സീറ്റുകള്‍ ചോദിക്കുന്നത് ഭരണഘടനയില്‍ നിന്നും മുക്തി നേടാനെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മനുസ്മൃതി മാതൃകയാക്കി പുതിയ ഭരണഘടനയുണ്ടാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ജനങ്ങള്‍ അത് തളളിക്കളയുമെന്നും യെച്ചൂരി വ്യക്തമാക്കി.

ഭരണഘടനയില്‍ ഒബിസി സംവരണം പറയുന്നുണ്ടെന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ പ്രസ്താവനയ്ക്കും യെച്ചൂരി മറുപടി നല്‍കി. ഹിമന്ത ബിശ്വ ശര്‍മ്മയ്ക്ക് ഇന്ത്യന്‍ ചരിത്രത്തെക്കുറിച്ച് അല്‍പ്പമെങ്കിലും അറിവുണ്ടാകണമെന്നും ഭരണഘടനയില്‍ ഒബിസി സംവരണത്തെക്കുറിച്ച് പറയുന്നില്ലെന്നും യെച്ചൂരി വ്യക്തമാക്കി.

മണ്ഡല്‍ കമ്മീഷന് ശേഷമാണ് ഒബിസി സംവരണം വന്നത് ബിജെപി സ്വയം ചരിത്രം സൃഷ്ടിക്കുകയാണെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News