ഭരണഘടന തകര്‍ക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആ സാഹചര്യത്തില്‍ ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാണെന്നും എല്ലാ ഭരണഘടന സ്ഥാപങ്ങളേയും ബിജെപി കൈപ്പിടിയില്‍ ഒതുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷനെയും ബിജെപി കൈപ്പിടിയില്‍ ആക്കിയെന്നും യെച്ചൂരി പറഞ്ഞു.
ദേശീയ അന്വേഷണ ഏജന്‍സികളെ കേന്ദ്രം രാഷ്ട്രീയമായി ഉപയോഗിക്കുന്നു. കോടതിയെ പോലും തകര്‍ക്കാന്‍ ശ്രമം നടന്നു. ഫെഡറല്‍ തത്വങ്ങള്‍ തകര്‍ത്തു. ഇന്ത്യയുടെ ഭരണഘടന സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണിതെന്നും ഇന്ത്യ മുന്നണിയുടെ ഭാഗമായ യുഡിഎഫ് ഇടത് പക്ഷത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read : പത്തനംത്തിട്ടയിലെ കള്ളവോട്ട്: തെറ്റുപറ്റിയെന്ന് ബിഎല്‍ഒ
ബിജെപിക്കെതിരെ മിണ്ടാന്‍ അവര്‍ തയ്യാറാകുന്നില്ല. സിഎഎ ഭരണഘടന വിരുദ്ധമെന്ന് പറയാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. സിഎഎക്കെതിരെ ആദ്യം മുതല്‍ സമരം ചെയ്ത പാര്‍ട്ടി സിപിഎം ആണ്. താന്‍ ആ സമരത്തില്‍ അറസ്റ്റിലായെന്നും എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ എവിടെ ആയിരുന്നുവെന്നും യെച്ചൂരി ചോദിച്ചു.
ആ സിപിഎമ്മിനെയാണ് ഇവിടെ വന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആക്രമിക്കുന്നത്. കശ്മീരിന്റെ പ്രത്യേകഅധികാരം എടുത്ത് കളഞ്ഞപ്പോള്‍ അവിടെ ആദ്യം ഓടി എത്തിയത് സിപിഐഎമ്മിന്റെ ജനറല്‍ സെക്രട്ടറിയാണെന്നും സുപ്രീം കോടതിയില്‍ എത്തിയതും സിപിഐഎം ആയിരുന്നുവെന്നും യെച്ചൂരി കൂട്ടിട്ടേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here