മൂന്നാം മോദി സർക്കാർ സ്ഥിരതയുള്ള സർക്കാരല്ല; സാഹചര്യം മാറിയെന്ന് മോദി മനസ്സിലാക്കിയിട്ടില്ല: സീതാറാം യെച്ചൂരി

തെരഞ്ഞെടുപ്പ് തോൽവി ഗൗരവമായി ചർച്ച ചെയ്യുമെന്ന് സീതാറാം യെച്ചൂരി.സംസ്ഥാന കമ്മിറ്റിയും സംസ്ഥാന സെക്രട്ടറിയേറ്റും ചേർന്ന് തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തുമെന്നും 28ന് ചേരുന്ന കേന്ദ്രകമ്മിറ്റി തോൽവിയുടെ കാരണങ്ങൾ ചർച്ച ചെയ്യുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

ALSO READ:കുവൈറ്റ് തീപിടിത്തം; അനുശോചനം രേഖപ്പെടുത്തി കെ ടി ജലീൽ എംഎൽഎയും മന്ത്രി എം ബി രാജേഷും

ഇന്ത്യ മുന്നണിക്ക് പാർലമെൻ്റിൽ ശക്തമായ പ്രതിപക്ഷമായി അണിനിരക്കാൻ കഴിയും. ഫുൾ ഡോസർ രാഷ്ട്രീയത്തിനെതിരെ ശബ്ദമുയർത്താൻ കഴിയുന്ന കരുത്ത് പ്രതിപക്ഷത്തിനുണ്ട്. മൂന്നാം മോദി സർക്കാർ സ്ഥിരതയുള്ള സർക്കാരല്ല.രണ്ടു സർക്കാരുകളെക്കാൾ പ്രതിസന്ധിയിലാണ് മൂന്നാമത് സർക്കാറിന്റെ രൂപീകരണം.സാഹചര്യം മാറിയെന്ന് മോദി മനസ്സിലാക്കിയിട്ടില്ല വൈകാതെ അത് തിരിച്ചറിയും.കുവൈറ്റിൽ മരിച്ചവർക്കും സീതാറാം യെച്ചൂരി അനുശോചനം രേഖപ്പെടുത്തി.

ALSO READ: നയിക്കാൻ നിങ്ങളില്ലെങ്കിൽ ഞങ്ങളുമില്ല; കെ മുരളീധരനായി പാലക്കാടും കോൺഗ്രസ് പ്രവർത്തകരുടെ ഫ്ലക്സ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News