സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റിക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ച സംഭവം; തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് സീതാറാം യെച്ചൂരി

സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റിക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ച സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് സീതാറാം യെച്ചൂരി. അദായ നികുതി നടപടി അപലപനീയമാണ്. ബാങ്ക് അകൗണ്ടുകളുടെ വിവരം തെരഞ്ഞെടുപ്പ് കമ്മീഷനും, ആദായ നികുതി വകുപ്പിനും നൽകിയതാണ്. കേരളത്തിൽ സിപിഐഎം നേതൃത്വം നൽകുന്ന എൽ ഡി എഫ് സർക്കാരിനെതിരായ മോദി സർക്കാരിന്റെ ആസൂത്രിത് നീക്കമാണിത്.

Also Read: വിഷു – റംസാൻ ചന്ത നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നിഷേധിച്ചു: കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ് കൈരളി ന്യൂസിനോട്

സമാനമായ മറ്റൊരു കേസിൽ ആദായ നികുതി വകുപ്പ് സുപ്രിംകോടതിയിൽ പറഞ്ഞത് തെരഞ്ഞെടുപ്പ് സമയത്തു അകൗണ്ട് മരവിപ്പിക്കുന്നത് അടക്കമുള്ള നടപടികൾ ഉണ്ടാകില്ല എന്നായിരുന്നു. ഇത്തരം നടപടികൾ സ്വീകരിക്കുന്നതിനു മുന്നേ ആദായ നികുതി വകുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങിയോ എന്ന് അറിയില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്ന സഹാചാര്യത്തിലെ ഇത്തരം നടപടികൾ സുതാര്യമായ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ്. ബിജെപി തൃശൂരിൽ മത്സരിക്കുന്നത് യാദൃശ്ചികമാണോ. ഭരണഘടനാ അനുചേദം 324പ്രകാരം തെരഞ്ഞെടുപ്പ് പൂർത്തിയാക്കുന്നത് വരെ നടപടികൾ നിർത്തിവെക്കാൻ ആദായ നികുതി വകുപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകണമെന്നും കത്തിൽ ആവശ്യം ഉന്നയിച്ചു.

Also Read: കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒറ്റ പെൺകുട്ടി സംവരണം നിർത്തലാക്കരുത്: മന്ത്രി വി ശിവൻകുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News