ദില്ലിയില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ് സംഘടിപ്പിച്ച് ഇടത് പാര്‍ട്ടികള്‍. പലസ്തീനില്‍ നടക്കുന്നത് ക്രൂരമായ വംശഹത്യയെന്നും വെടി നിര്‍ത്തലിനായി ഇന്ത്യ ശബ്ദമുയര്‍ത്തണമെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. ഇസ്രയേലിനൊപ്പമെന്ന് ട്വീറ്റ് ചെയ്ത പ്രധാനമന്ത്രി ഗാസയ്ക്ക് വേണ്ടി ശബ്ദമുര്‍ത്തുന്നില്ല. യു എന്‍ പ്രമേയത്തില്‍ ഇന്ത്യ വോട്ടെടുപ്പില്‍ നിന്ന് എന്തുകൊണ്ട് വിട്ടുനിന്നെന്നും യെച്ചൂരി ചോദിച്ചു.
ഇസ്രയേല്‍ കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് പലസ്തീന്‍ അംബാസഡര്‍ അദ്നാന്‍ അബൂ അല്‍ ഹൈജയും ആവശ്യപ്പെട്ടു. ദില്ലിയില്‍ ഇടത് പാര്‍ട്ടികള്‍ സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ പലസ്തീന്‍ അംബാസിഡറും പങ്കെടുത്തു. പലസ്തീനികളുടെ മണ്ണ് ഇസ്രായേല്‍ ആര്‍മി അനധികൃതമായി കൈയേയറുന്നുവെന്നും അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഈ ക്രൂരതയ്ക്ക് പിന്തുണ നല്‍കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Also Read : മാവോയിസ്റ്റ് ആക്രമണം രൂക്ഷം; ഛത്തിസ്ഗഡില്‍ വോട്ടിംഗ് ശതമാനം 70.87%
നവംബര്‍ 10 വരെ രാജ്യവ്യാപക പ്രതിഷേധത്തിനും ഇടത് പാര്‍ട്ടികള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. അമേരിക്കന്‍ വിദേശ സെക്രട്ടറി ആന്റണി ബ്ലിങ്കണും പ്രതിരോധസെക്രട്ടറി ലോയിഡ് ഓസ്റ്റിനും ഇന്ത്യന്‍ സന്ദര്‍ശം നടത്തുന്ന സാഹചര്യത്തിലാണ് 10 വരെ ഇടത് പാര്‍ട്ടികള്‍ രാജ്യവ്യാപകമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.
Also Read : കേരളീയത്തിന് 67 ഭാഷകളില്‍ ആശംസ; കേരളത്തിന് ഗിന്നസ് റെക്കോര്‍ഡ്
സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐ എം എല്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ, ഫോര്‍വേഡ് ബ്ലോക്ക് ജനറല് സെക്രട്റി ദേവരാജന്‍, സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ക കാരാട്ട് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. അമേരിക്ക-ഇസ്രയേല്‍ സഖ്യം നടത്തുന്ന പലസ്തീന്‍ വംശഹത്യക്ക് അറുതി വരുത്തണമെന്ന് മോദിസര്‍ക്കാര്‍ ആവശ്യപ്പെടണമെന്നും വെടിനിര്‍ത്തലിനായി ഉയരുന്ന രാജ്യാന്തര ശബ്ദത്തില്‍ ഇന്ത്യയും പങ്കുചേരണമെന്നും ഇടതുപാര്‍ടികള്‍ ആഹ്വാനം ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here