സിപിഐഎം പൊളിറ്റ് ബ്യൂറോയിലെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ അംഗം എന്ന നേട്ടം യെച്ചൂരിക്ക് സ്വന്തം

yechury_pb

ജെഎൻയുവിലെ എസ്എഫ്ഐയിലൂടെയാണ് സീതാറാം യെച്ചൂരിയുടെ പൊതുപ്രവർത്തനം ആരംഭിക്കുന്നത്. ഉജ്ജ്വലസംഘാടകനായ യെച്ചൂരി പിന്നീട് പാർട്ടിയുടെ ദേശീയമുഖങ്ങളിൽ ഒന്നായി മാറുകയായിരുന്നു. സിപിഐഎം പൊളിറ്റ് ബ്യൂറോയിൽ എത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ അംഗം എന്ന റെക്കോർഡ് ഇപ്പോഴും സീതാറാം യെച്ചൂരിയുടെ പേരിലാണ്.

1992ൽ ജെഎൻയുവിലെ സുഹൃത്തായ പ്രകാശ് കാരാട്ടിനും എസ്.രാമചന്ദ്രൻ പിള്ളയ്കമൊപ്പമാണ് സീതാറാം യെച്ചൂരി പൊളിറ്റ്ബ്യൂറോയിലേക്ക് വരുന്നത്. അന്ന് യെച്ചൂരിയുടെ പ്രായം 40 വയസ് മാത്രമായിരുന്നു. ഇഎംഎസ്, ഹർകിഷൻസിങ് സുർജിത്ത്, ഇ കെ നായനാർ തുടങ്ങി എണ്ണംപറഞ്ഞ നേതാക്കൾ അണിനിരക്കുന്ന പിബിയിലേക്കാണ് യെച്ചൂരിയും അംഗമായത്.

പിബിയിലേക്ക് എത്തിയ സീതാറാം യെച്ചൂരി അതിവേഗം പ്രകാശ് കാരാട്ടിനൊപ്പം ദേശീയതലത്തിൽ ശ്രദ്ധേയനായി മാറി. ഇ.എം.എസിന്‍റെ രാഷ്ട്രീയശിഷ്യൻമാരായാണ് ഇരുവരും അറിയപ്പെട്ടത്. ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷ്യകളിലൂള്ള പ്രാവീണ്യമാണ് കാരാട്ടിനൊപ്പം യെച്ചൂരിയുടെയും പ്രത്യേകത.

Also Read- കാരാട്ടിനായി വോട്ട് പിടിച്ച് എസ്എഫ്ഐയിൽ; യെച്ചൂരിയുടെ പൊതുജീവിതത്തിന്‍റെ തുടക്കം

1988ൽ തിരുവനന്തപുരത്ത് നടന്ന പാർട്ടി കോൺഗ്രസിലാണ് സീതാറാം യെച്ചൂരി കേന്ദ്ര കമ്മിറ്റിയിലെത്തുന്നത്. എസ് രാമചന്ദ്രൻപിള്ള, അനിൽ ബിശ്വാസ് എന്നീ നേതാക്കളും അന്നാണ് കേന്ദ്രകമ്മിറ്റിയിലേക്ക് എത്തുന്നത്.

Also Read- അടിയന്തരാവസ്ഥ മുതല്‍ കശ്മീരിനായുള്ള പോരാട്ടം വരെ; നിലയ്ക്കാത്ത സമരവീര്യത്തിന്റെ യെച്ചൂരിയെന്ന മറുപേര്

പിൽക്കാലത്ത് സിപിഐഎം ദേശീയതലത്തിൽ ഏറ്റെടുത്ത സമരങ്ങളുടെ മുന്നണി പോരാളിയായി സീതാറാം യെച്ചൂരി മാറിയിരുന്നു. 2004ൽ യുപിഎ സർക്കാരിന് പുറത്തുനിന്ന് പിന്തുണ നൽകുമ്പോൾ ആവിഷ്ക്കരിച്ച പൊതുമിനിമം പരിപാടി രൂപീകരിക്കുന്ന സമിതിയിൽ യെച്ചൂരിയും അംഗമായിരുന്നു. ദേശീയ തൊഴിലുറപ്പ് പദ്ധതി ഉൾപ്പടെ അന്നത്തെ സമിതിയുടെ പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് രാജ്യത്ത് നടപ്പാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News