‘ഇന്ത്യയുടെ ഭൂമി ശാസ്ത്രമെന്തെന്ന് പ്രധാനമന്ത്രി മനസിലാക്കണം’: മോദിക്ക് മറുപടിയുമായി സീതാറാം യെച്ചൂരി

ഇന്ത്യയുടെ ഭൂമി ശാസ്ത്രമെന്താണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മനസിലാക്കണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജന്തര്‍ മന്തറില്‍ കേരളത്തിന്റെ
പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി.

ALSO READ:  ഏതെങ്കിലും ഗവർണർ റോഡിലിരുന്ന് പ്രതിഷേധിക്കുന്നത് കണ്ടിട്ടുണ്ടോ? ദില്ലി സമരവേദിയിൽ കേരള ഗവർണർക്കെതിരെ തിരുച്ചി ശിവ എം പി

നമ്മള്‍ എന്തിനാണ് ഇവിടെ എത്തിയിരിക്കുന്നത്? തെക്കേ ഇന്ത്യ വടക്കേ ഇന്ത്യ ഭിന്നിപ്പുണ്ടാക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുന്നതെന്നാണ് പ്രധാനമന്ത്രിയുടെ ആരോപണം. ഇന്ത്യയുടെ ഭൂമി ശാസ്ത്രം എന്താണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മനസിലാക്കണം. കെജ്‌രിവാളും ഭഗവന്ത് മന്നും ഫറൂഖ് അബ്ദുള്ളയും ദക്ഷിണേന്ത്യക്കാരല്ല. കെജ്‌രിവാള്‍ ദില്ലിയില്‍ നിന്നും മന്‍ പഞ്ചാബില്‍ നിന്നും ഫറൂഖ് അബ്ദുള്ള കശ്മീരില്‍ നിന്നും ഉള്ളവരാണ്. രാജ്യത്തിന്റെ രണ്ടറ്റത്തുമുള്ളവരും ഒരേ സമരവേദിയില്‍ എത്തിയതിനെ ചൂണ്ടിക്കാട്ടിക്കൊണ്ട് യെച്ചൂരി പറഞ്ഞു.

ALSO READ: ‘വൈവിധ്യങ്ങളാണ് രാജ്യത്തെ സുന്ദരമാക്കുന്നത്, എല്ലാവരും ഒരുമിച്ച് നിൽക്കണം’,: കേരളത്തിന്റെ സമരവേദിയിൽ ഫറൂഖ് അബ്ദുള്ള

ഉയരങ്ങളില്‍ എത്തിയാല്‍ താഴെ ഇറങ്ങേണ്ടിവരും. ഈ പോരാട്ടം നമ്മള്‍ വിജയിക്കണം. ഞങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ക്കൊപ്പമാണ്. ഞങ്ങളുടെ അവകാശങ്ങള്‍ ഞങ്ങള്‍ സ്വന്തമാക്കുമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News