അന്തരിച്ച സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭൗതികശരീരം ഇന്ന് പാര്‍ട്ടി ആസ്ഥാനമായ എകെജി ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും. രാവിലെ 11 മണി മുതല്‍ വൈകിട്ട് 3 മണി വരെ ആണ് പൊതുദര്‍ശനം. അതിനുശേഷം സീതാറാം യെച്ചൂരിയുടെ ഭൗതികശരീരം വിലാപയാത്രയായി ദില്ലി എയിംസില്‍ എത്തിക്കും. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം പഠനത്തിന് ഭൗതികശരീരം എയിംസിന് വിട്ടുനല്‍കും.
ഇന്നലെ വൈകിട്ട് ജെഎന്‍യുവില്‍ പൊതുദര്‍ശനത്തിന് ശേഷം മൃതശരീരം വസന്ത് കുഞ്ചിലെ യെച്ചൂരിയുടെ വസതിയില്‍ എത്തിച്ചിരുന്നു. നിരവധി നേതാക്കള്‍ വസതിയില്‍ എത്തി പ്രിയ സഖാവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉള്‍പ്പെടെ വസതിയില്‍ എത്തിയിരുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, ചന്ദ്രബാബു നായിഡു എന്നിവരും വസതിയില്‍ എത്തി അനുശോചനം രേഖപ്പെടുത്തിയിരുന്നു. ഇന്നത്തെ പൊതുദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ എകെജി ഭവനില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. രാഷ്രീയ ഭേദമന്യേ നിരവധി നേതാക്കള്‍ ഇന്നും പാര്‍ട്ടി ആസ്ഥാനത്തേക്ക് സീതാറാം യെച്ചൂരിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിച്ചേരും.
ALSO READ:ഒരു യുഗം അവസാനിച്ചു; യെച്ചൂരിയുടെ ഭൗതികശരീരം വസന്ത് കുഞ്ജിലെ വീട്ടിൽ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here