സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തില്‍ ശനിയാഴ്ച സംസ്ഥാനമാകെ അനുശോചന യോഗങ്ങള്‍ സംഘടിപ്പിക്കുമെന്ന് സിപിഐഎം. മൂന്ന് ദിവസത്തേക്ക് പാര്‍ട്ടി പരിപാടികള്‍ ഉണ്ടായിരിക്കില്ലെന്നും സിപിഐഎം വ്യക്തമാക്കി. യെച്ചൂരിയുടെ വിയോഗത്തില്‍ വിവിധ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.
ALSO READ:യെച്ചൂരിയുടെ വിയോഗം ഇന്ത്യന്‍ രാഷ്ട്രീയത്തിന് തീരാനഷ്ടം; അനുശോചിച്ച് പ്രവാസലോകം
സീതാറാം യെച്ചൂരി വിടവാങ്ങിയെന്ന വാര്‍ത്ത കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാകെ അത്യന്തം വേദനാജനകമാണെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി. പാര്‍ട്ടിയുടെ ശബ്ദം രാജ്യത്തിന് മുന്നില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ അദ്ദേഹത്തിനായെന്നും രാജ്യത്തും ലോകത്തും ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങളില്‍ ദിശാബോധത്തോടുകൂടിയ നിലപാടുകള്‍ സ്വീകരിച്ചുവെന്നും അനുശോചന സന്ദേശത്തില്‍ സംസ്ഥാന കമ്മിറ്റി കുറിച്ചു.
സിപിഐഎമ്മിന്റെയും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെയും ഇടതുപക്ഷ പാര്‍ട്ടികളുടെയും രാജ്യത്തെ ഏറ്റവും പ്രധാന നേതാവായിരുന്നു സഖാവ് സീതാറാം. സിപിഐഎമ്മിന്റെ അഭിപ്രായങ്ങള്‍ വ്യക്തതയോടെ അവതരിപ്പിക്കാനും പാര്‍ട്ടിയുടെ ശബ്ദം രാജ്യത്തിന് മുന്നില്‍ ഉയര്‍ത്തിപ്പിടിക്കാനും സീതാറാം യെച്ചൂരി. സോഷ്യലിസ്റ്റ് രാജ്യങ്ങളുമായും സാമ്രാജ്യത്വ വിരുദ്ധ ശക്തികളുമായും അചഞ്ചലമായ ബന്ധമാണ് അദ്ദേഹം കാത്തുസൂക്ഷിച്ചതെന്നും അനുശോചനക്കുറിപ്പില്‍ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here