സഖാവ് സീതാറാം യെച്ചൂരിയുടെ വേര്‍പാട് മതേതര- ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് തീരാനഷ്ടം : മലങ്കര മെത്രാപ്പോലീത്ത

Sitaram Yechury

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദരണീയനായ അഖിലേന്ത്യ ജനറൽ സെക്രട്ടറിയും സമുന്നത നേതാവുമായ സഖാവ് സീതാറാം യെച്ചൂരിയുടെ ദേഹവിയോഗത്തിൽ യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്ത അഭി. ജോസഫ് മോർ ഗ്രീഗോറിയോസ് അനുശോചനം രേഖപ്പെടുത്തി. ഭാരതത്തിന്റെ മതേതര- ജനാധിപത്യ മൂല്യങ്ങളെ മുറുകെ പിടിച്ച അദ്ദേഹം എല്ലാവരാലും സ്നേഹിക്കപ്പെടുന്ന വ്യക്തിത്വമാണെന്നും ഏതു വിഷയങ്ങളിലും അദ്ദേഹത്തിനുള്ള ആഴത്തിലുള്ള അറിവ് പ്രശംസനീയമാണെന്നും അനുശോചന സന്ദേശത്തിൽ മലങ്കര മെത്രാപ്പോലീത്ത അറിയിച്ചു.

Also Read: ‘വീ ആർ ജെഎൻയു, സീതാറാം സീതാറാം സീതാറാം ജെഎൻയു’; യെച്ചൂരിക്ക് വികാരഭരിതമായ വിട നൽകി

പൊതുപ്രവർത്തന രംഗത്ത് കറ പുരളാത്തതായ അദ്ദേഹത്തിന്റെ വേർപാട് മൂലം ഉണ്ടായിട്ടുള്ള വലിയ വിടവ് വേഗം നികത്തുവാൻ കഴിയുന്നതല്ലെന്നും അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങളും കാട്ടിത്തന്ന മാർഗങ്ങളും മുന്നോട്ടുള്ള യാത്രയിൽ നമുക്ക് കരുത്തായിത്തീരട്ടെ എന്നും മെത്രാപ്പോലീത്ത പറഞ്ഞു. സഖാവ് സീതാറാം യെച്ചൂരിയുടെ വേർപാടിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയോടും, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും, അദ്ദേഹത്തെ സ്നേഹിക്കുന്ന അനേകരോട് ചേർന്ന് യാക്കോബായ സുറിയാനി സഭയുടെ അനുശോചനം രേഖപ്പെടുത്തുന്നതായും മലങ്കര മെത്രാപ്പോലീത്ത അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News