സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കൊല്ലം ബന്ധത്തിന് 43 വയസ്. 1981ല്‍ പുനലൂരില്‍ എസ്എഫ്‌ഐയുടെ സംസ്ഥാന സമ്മേളനമായിരുന്നു ആദ്യപരിപാടി. 2024 ല്‍ ജൂലൈയില്‍ കരുനാഗപ്പള്ളിയില്‍ സിപിഐഎം മേഖലാ കമ്മിറ്റി റിപ്പോര്‍ട്ടിങ്ങായിരുന്നു കേരളത്തിലെയും കൊല്ലത്തേയും അവസാന പരിപാടി.
1981 ചരിത്രമുറങ്ങുന്ന പുനലൂരില്‍ എസ്എഫ്‌ഐയുടെ സംസ്ഥാന സമ്മേളനം. ജെഎന്‍യുവില്‍ എസ്എഫ്‌ഐ കൊടിപാറിച്ച സീതാറാംയച്ചൂരി തൂക്ക് പാലത്തിലൂടെ നടന്ന പ്രകടനത്തിലും പൊതു സമ്മേളനത്തിലും പങ്കെടുത്തു. കൊല്ലം ജില്ലയിലെ സീതാറാംയെച്ചൂരിയുടെ ആദ്യ പരിപാടി. കൊല്ലം ജില്ലയില്‍ നടന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തിലും സീതാറാംയെച്ചൂരി നിറസാന്നുദ്ധ്യം. പൊതു തെരഞ്ഞെടുപ്പുകള്‍, സിപിഐഎം ജാഥകള്‍, രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ എന്നിവയില്‍ പരമ്പരാഗത തൊഴില്‍ മേഖലയിലെ തൊഴിലാളികളെ സ്മരിച്ചും വര്‍ഗീയതയ്‌ക്കെതിരെ സന്ധിയില്ലാ പോരാട്ടത്തിനും കൊല്ലത്തോട് ആഹ്വാനം ചെയ്തിരുന്നു.
ALSO READ: കെ ഫോൺ പദ്ധതിയിൽ ക്രമക്കേട് ആരോപിച്ച് വി ഡി സതീശൻ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്
കരുനാഗപ്പള്ളിയില്‍ സിപിഐഎം മേഖലാ റിപ്പോര്‍ട്ടിങ്ങായിരുന്നു സഖാവ് സീതാറാം യെച്ചൂരിയുടെ കേരളത്തിലേയും കൊല്ലത്തേയും ഒടുവിലത്തെ പാര്‍ട്ടി യോഗം. കരുനാഗപ്പള്ളിയില്‍ എത്തിയ സീതാറാം യെച്ചൂരിയെ കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവനും, കരുനാഗപ്പള്ളിയിലെ പാര്‍ട്ടി നേതാക്കളും ചേര്‍ന്ന് സ്വീകരിച്ചു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ ആദ്യാവസാനം അദ്ദേഹം ആവര്‍ത്തിച്ച് സഖാക്കളോട് പറഞ്ഞത് വര്‍ഗീയതയ്‌ക്കെതിരെ ജാഗരൂകരാകാനായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here