അങ്ങനങ്ങ് ഇരിക്കല്ലേ… ഈ പഠനം നിങ്ങളുടെ ഹൃദയത്തെ രക്ഷിച്ചാലോ?

ഹൃദയത്തിന്റെ ആരോഗ്യത്തെ കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കണം. നമ്മുടെ പല ശീലങ്ങളും ബാധിക്കുന്നത് ഹൃദയത്തെയാള്‍ അമിതമായ ഉറക്കവും അനാരോഗ്യകരമായ ഭക്ഷണശീലവുമെല്ലാം ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിനെ ബാധിക്കുമെന്ന് പല പഠനങ്ങളിലൂടെയും വ്യക്തമായ കാര്യമാണ്. ഇപ്പോഴിതാ മറ്റൊരു പഠനവും ഹൃദയത്തിന്റെ ആരോഗ്യത്തെ കുറിച്ച് പുറത്തുവന്നിരിക്കുകയാണ്. ദിവസേന പത്ത് മണിക്കൂറില്‍ കൂടുതല്‍ ഇരിക്കുന്ന ശീലമുള്ളവര്‍ക്ക് ഹൃദയസ്തംഭവനത്തിന് കാരണമാകുമെന്നാണ് പഠനം പറയുന്നത്. അതായത് ഉദാസീനമായ ജീവിതശൈലി ഹൃദയത്തിന്റെ ആരോഗ്യത്തെ സാരമായി തന്നെ ബാധിക്കുമെന്നര്‍ത്ഥം.

ALSO READ: ഫുട്‌ബോളിനിടെ തര്‍ക്കം; 12കാരന് നേരെ തോക്ക് ചൂണ്ടി ബിസിനസുകാരന്‍

10 മണിക്കൂറില്‍ കൂടുതല്‍ ഇരിക്കുന്നത് ഹൃദയസ്തംഭനത്തിന് പുറമേ ഏട്രിയല്‍ ഫൈബ്രിലേഷന്‍, മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍ എന്നിവയ്ക്കും കാരണമാകുമെന്നാണ് അമേരിക്കന്‍ കോളേജ് ഒഫ് കാര്‍ഡിയോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്താക്കുന്നത്. യുകെ ബയോ ബാങ്കില്‍ നിന്നും ശരാശരി 62 വയസുള്ള 90,000 പേരുടെ വിവരങ്ങള്‍ ശേഖരിച്ച് എട്ടു വര്‍ഷം നീണ്ട പഠനം നടത്തിയാണ് ഗവേഷകര്‍ പുതിയ നിഗമനത്തില്‍ എത്തിയത്. ഹൃദയത്തിന്റെ മുകള്‍ അറകളില്‍ ക്രമരഹിതമായ ഹൃദയമിടിപ്പുണ്ടാകുന്ന ഏട്രിയല്‍ ഫൈബ്രിലേഷന്‍ അഞ്ചു ശതമാനത്തോളം പേര്‍ക്ക് കണ്ടെത്തിയപ്പോള്‍, 2.1 ശതമാനം ആളുകള്‍ക്ക് ഹൃദയസ്തംഭനമുണ്ടായി. ഒരു ശതമാനത്തില്‍ താഴെ ഹൃദയസംബന്ധമായ കാരണങ്ങളാല്‍ മരിച്ചുവെന്നും പഠനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ALSO READ: പിറന്നാൾ ആഘോഷത്തിനിടെ സ്വന്തം തോക്കിൽ നിന്നും വെടിയേറ്റ് യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു

അതായത് മണിക്കൂറുകളോളമുള്ള ഇരിപ്പ് രക്തസമ്മര്‍ദം, പ്രമേഹം, ഹൃദ്രോഗം എന്നിവ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കും. അതേസമയം നിവര്‍ന്നു നില്‍ക്കുമ്പോഴും നടക്കുമ്പോഴും പേശികളുടെ ആരോഗ്യം മെച്ചപ്പെടുമെന്നും പഠനം പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News