കോണ്‍ഗ്രസിന്റെ ലോക്‌സഭാ സ്ഥാനാര്‍ത്ഥി നിര്‍ണയം അനിശ്ചിതത്തില്‍. സിറ്റിംഗ് എംപിമാരില്‍ പലര്‍ക്കും വിജയസാധ്യയില്ലെന്ന കനുഗോലുവിന്റെ റിപ്പോര്‍ട്ടും രാഹുല്‍ ഗാന്ധിയുടെ മൗനവുമാണ് കോണ്‍ഗ്രസിനെ കുഴപ്പിക്കുന്നത്. ഹൈക്കമാന്‍ഡുമായുളള ചര്‍ച്ചകള്‍ക്കായി നേതാക്കള്‍ ഉടന്‍ ദില്ലിയിലെത്തും.
ദില്ലിയിലെ എഐസിസിസി ആസ്ഥാനമാണ് ഇനി ശ്രദ്ധാകേന്ദ്രം. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ അന്തിമ പട്ടികയ്ക്കായി ഉടന്‍ ദില്ലിയിലെത്തും. കെ സുധാകരന്‍ അടക്കം സിറ്റിംഗ് എംപിമാര്‍ മത്സരിക്കട്ടെ എന്ന നിലപാടായിരുന്നു എഐസിസി അറിയിച്ചത്.
എന്നാല്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവിന്റെ റിപ്പോര്‍ട്ട് കോണ്‍ഗ്രസിനെ കുഴപ്പത്തിലാക്കി. കനുഗോലുവിന്റെ റിപ്പോര്‍ട്ട് പ്രകാരം പത്തനംതിട്ടയിലും മാവേലിക്കരയിലും ആലത്തൂരിലും സിറ്റിംഗ് എംപിമാരെ മാറ്റണമെന്ന നിര്‍ദേശമാണുളളത്. ആന്റോ ആന്റണിയാണ് ഏറ്റവും മോശം പ്രകടനം നടത്തിയ എംപി. മാവേലിക്കരയില്‍ ഏഴ് തവണ എംപിയായ കൊടിക്കുന്നില്‍ സുരേഷിന്റെ നിലയും പരുങ്ങലിലാണ്.
ALSO READ: സംസ്ഥാനത്ത് റേഷന്‍ മസ്റ്ററിങ്ങിന് മൂന്ന് ദിവസം സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുമെന്ന് ഭക്ഷ്യവകുപ്പ്
ആലത്തൂരിലും സിറ്റിംഗ് എംപി രമ്യാ ഹരിദാസിനെതിരെ പൊതുവികാരം ഉണ്ടെന്നാണ് വിലയിരുത്തല്‍. മത്സരിക്കാനില്ലെന്ന് കെ സുധാകരന്‍ വ്യക്തമാക്കിയതോടെ ഹൈക്കമാന്‍ഡാണ് ഇനി അന്തിമ തീരുമാനമെടുക്കുക. ആലപ്പുഴയില്‍ കെസി വേണുഗോപാല്‍ വരുമോയെന്ന കാര്യത്തിലും വയനാട് മണ്ഡലം സംബന്ധിച്ചും രാഹുല്‍ ഗാന്ധിയുടെ തീരുമാനവും നിര്‍ണായകമാണ്. ദേശീയ നേതാക്കളുമായുളള ചര്‍ച്ചകള്‍ക്ക് ശേഷം ദില്ലിയില്‍ വച്ച് തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here