കാറിന്റെ വാതിലില്‍ കയറിയിരുന്ന് അഭ്യാസപ്രകടനം; കൊച്ചിയില്‍ യുവാക്കള്‍ അറസ്റ്റില്‍

കൊച്ചി നഗരത്തില്‍ കാറില്‍ അഭ്യാസപ്രകടനം നടത്തിയ യുവാക്കള്‍ അറസ്റ്റില്‍. കൊല്ലം ശാസ്താംകോട്ട സ്വദേശികളായ ഷുഹൈബ്, ഷാഹ്ഫി, പ്രജീഷ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.

ALSO READ:സിപിഐഎം കാട്ടാക്കട ഏരിയ കമ്മിറ്റി ഓഫീസ് ആക്രമണം; നാല് എസ്ഡിപിഐക്കാര്‍ അറസ്റ്റില്‍

ഇന്റര്‍വ്യൂവിനായി കോഴിക്കോട്ടേക്ക് പോകുന്ന വഴിയില്‍ കൊച്ചി എംജി റോഡില്‍ വെച്ചാണ് യുവാക്കള്‍ കാറിന്റെ വാതിലില്‍ കയറിയിരുന്ന് അഭ്യാസപ്രകടനം നടത്തിയത്. പിന്നില്‍ വന്ന വാഹനത്തിലെ യാത്രക്കാരാണ് ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിന് കൈമാറിയത്. തുടര്‍ന്ന് കച്ചേരിപ്പടിയില്‍ എത്തി മദ്യലഹരിയിലായിരുന്ന മൂന്നു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

ALSO READ:നവജാത ശിശുവിന്റെ മൃതദേഹം രഹസ്യമായി മറവ് ചെയ്ത കേസ്; നിര്‍ണായക മൊഴി പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News