നളന്ദയില്‍ സ്ഥിതി നിയന്ത്രണ വിധേയം

ബിഹാറില്‍ രാം നവമി ആഘോഷത്തിനിടെ സംഘര്‍ഷമുണ്ടായ നളന്ദയില്‍ സ്ഥിതി നിയന്ത്രണ വിധേയം എന്ന് പൊലീസ്. 20 പേരെ അറസ്റ്റ് ചെയ്തു. 8 പേര്‍ക്കാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്. 3 പേര്‍ക്ക് വെടിയേറ്റിട്ടുണ്ട്.

ഇന്നലെ വൈകിട്ടോടെയാണ് സംഘര്‍ഷം ഉണ്ടായത്. രാം നവമി ആഘോഷത്തിനിടെ മഹാരാഷ്ട്രയിലും, ഗുജറാത്തിലും അക്രമസംഭവങ്ങള്‍ ഉണ്ടായതിന്റെ പിന്നാലെയാണ് ബംഗാളിലെ ഹൗറയിലും അക്രമം നടന്നത്. ഗുജറാത്തില്‍ പൊലീസുകാര്‍ക്ക് നേരെ കല്ലേറുണ്ടായി. മഹാരാഷ്ട്രയില്‍ നിരവധി വാഹങ്ങളാണ് തീയിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News