ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് ക്യാമ്പസിലെ ജനാധിപത്യവിരുദ്ധ സംഭവം; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ച് ഡോ. വി ശിവദാസൻ എംപി

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (TISS) മുംബൈ ക്യാമ്പസിൽ സമീപകാലത്ത് ഉണ്ടായ ജനാധിപത്യവിരുദ്ധവും അധാർമ്മികവുമായ സംഭവവികാസങ്ങളിൽ ഇടപെട്ട് തിരുത്തണം എന്നവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി, ധർമേന്ദ്ര പ്രധാന് ഡോ. വി ശിവദാസൻ എംപി കത്ത് നൽകി.

വിദ്യാഭ്യാസ മേഖലയിലെ കേന്ദ്ര സർക്കാരിൻ്റെ വിദ്യാർത്ഥി വിരുദ്ധ നയങ്ങൾക്ക് എതിരായി വിവിധ പുരോഗമന വിദ്യാർഥി സംഘനകൾ ന്യൂഡൽഹിയിൽ നടത്തിയ പാർലമെൻ്റ് മാർച്ചിൽ സംസാരിച്ചതിന് ദളിത് പിഎച്ച്ഡി വിദ്യാർത്ഥിയും, പി.എസ്.എഫ് (PSF ) നേതാവും, എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗവുമായ രാമദാസിനെ രണ്ട് വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യാനുള്ള ഏകപക്ഷീയമായ തീരുമാനത്തോടെയാണ് പ്രശ്നത്തിൻ്റെ തുടക്കം. രാമദാസിനൊപ്പം പ്രോഗ്രസീവ് സ്റ്റുഡൻ്റ്സ് ഫോറം (പിഎസ്എഫ്) എന്ന സംഘടനയുടെ ഭാഗമായിരുന്ന ആറ് വിദ്യാർത്ഥികൾക്കെതിരെയും സമാനമായ അച്ചടക്ക നടപടികൾ എടുത്തിട്ടുണ്ട്.

Also Read; അത് വ്യാജം! ഡോ. അരുൺ കുമാറിനെയും രേവതി സമ്പത്തിനെയും സംബന്ധിച്ചുള്ള വാർത്ത നൽകിയിട്ടില്ലെന്ന് ദേശാഭിമാനി

ഇതിൻ്റെ തുടർച്ചയായി പിഎസ്എഫിനെ ക്യാമ്പസിനുള്ളിൽ നിയമ വിരുദ്ധമായി പ്രഖ്യാപിക്കുന്ന നടപടിയിലേക്കും TISS അഡ്മിനിസ്ട്രേഷൻ നീങ്ങി. ഇത്തരമൊരു സാഹചര്യം തികച്ചും അധാർമ്മികവും ജനാധിപത്യ വിരുദ്ധവുമാണ്. ഇത് ക്യാമ്പസ് ജനാധിപത്യത്തിൻ്റെ അപചയപ്പെടുത്തുന്ന പ്രവണതയ്ക്ക് വഴിയൊരുക്കും.

കേരളത്തിലെ വയനാട്ടിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പണം സ്വരൂപിക്കുന്നതിനിടെ വിദ്യാർത്ഥികളെ ടിസ്‌സ് അഡ്മിനിസ്ട്രേഷൻ ബലമായി തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയതമായുമുള്ള വിവരം ഇതിനോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്. ഇത്തരമൊരു വലിയ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യം മുഴുവൻ ദുരിതബാധിതരെ പിന്തുണയ്ക്കാൻ ഒറ്റക്കെട്ടായി നിൽക്കുമ്പോൾ, TISS അഡ്മിനിസ്ട്രേഷൻ്റെ ഇത്തരമൊരു സമീപനം ആശങ്കാജനകമാണ്.

Also Read; ‘ഇരകൾക്ക് നീതി ഉറപ്പാക്കാനുള്ള എൽഡിഎഫ് സർക്കാർ ശ്രമങ്ങൾക്ക് അഭിനന്ദനം…’; കേരളം സർക്കാരിന് അഭിനന്ദനമറിയിച്ച് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമികവും ബൗദ്ധികവുമായ ജീവിതത്തിൽ ഗണ്യമായ സംഭാവന നൽകുന്നതിൽ ക്യാമ്പസ് ജനാധിപത്യം നിർണായകമാണ്. സർക്കാർ നയങ്ങളിൽ വിയോജിപ്പ് പ്രകടിപ്പിച്ചതിൻ്റെ പേരിൽ ഒരു വിദ്യാർത്ഥി സംഘടനയെ സർവകലാശാല ക്യാമ്പസിനുള്ളിൽ നിരോധിക്കുന്നത് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണമാണ്. വിദ്യാർത്ഥികൾക്ക് എതിരായ അച്ചടക്ക നടപടികൾ പിൻവലിക്കാൻ ബന്ധപ്പെട്ട അധികാരികളോട് നിർദ്ദേശിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയോട് ഡോ. വി ശിവദാസൻ എംപി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News