91-ാമത് ശിവഗിരി തീർഥാടനത്തിന് ഇന്ന് സമാപനം. വൈകിട്ട് അഞ്ചിന് നടക്കുന്ന തീർഥാടന സമാപന സമ്മേളനം മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ഡിസംബർ 15ന് ആയിരുന്നു ശിവഗിരി തീർഥാടനം ആരംഭിച്ചത്.
രാവിലെ 7.30ന് ശിവഗിരി ശാരദാ മഠത്തിൽ നിന്ന് മഹാസമാധി മന്ദിരാങ്കണത്തിലേക്ക് 108 പുഷ്പകലശങ്ങളുമായി പ്രയാണം നടത്തും.തുടർന്ന് മഹാസമാധി പീഠത്തിൽ കലശാഭിഷേകം നടക്കും. 10ന് “സംഘടിത പ്രസ്ഥാനങ്ങൾ – നേട്ടങ്ങളും കോട്ടങ്ങളും’ സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. പകൽ രണ്ടിന് “ഗുരുദേവ കൃതികളിലെ കാവ്യാത്മകത’ സമ്മേളനം സുനിൽ പി ഇളയിടം ഉദ്ഘാടനം ചെയ്യും. പ്രഭാവർമ്മ അധ്യക്ഷനാകും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി അധ്യക്ഷനാകും.
ALSO READ: ബ്രിട്ടീഷ് നടൻ ടോം വിൽക്കിൻസൺ അന്തരിച്ചു
ശിവഗിരി തീര്‍ഥാടനത്തിലെ പ്രധാന ചടങ്ങായ തീര്‍ഥാടക ഘോഷയാത്രയിൽ പങ്കെടുത്ത് പതിനായിരങ്ങൾ പങ്കെടുത്തിരുന്നു. അപൂര്‍വമായാണ് ഗുരുദേവ റിക്ഷ ശിവഗിരിക്ക് പുറത്തെത്തിക്കുക. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സ്വാമിമാരായ ശാരദാനന്ദ, ഋതംഭരാനന്ദ, അസംഗാനന്ദ ഗിരി, വിശാലാനന്ദ തുടങ്ങിയവരുടെ നേതൃത്വത്തിൽ മഹാസമാധിയില്‍നിന്ന് എഴുന്നള്ളിച്ച ഗുരുദേവ റിക്ഷ ഘോഷയാത്ര ശിവഗിരി, മൈതാനം റെയില്‍വേ സ്റ്റേഷന് മുന്നിലെത്തി തിരികെ മഹാസമാധിയില്‍ സമാപിച്ചു.
എല്ലാ ജില്ലകളില്‍നിന്നുള്ള തീർഥാടകർക്ക് പുറമേ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും യുഎഇ, ബഹ്‌റിന്‍, കുവൈറ്റ് എന്നിവിടങ്ങളില്‍നിന്നും തീര്‍ഥാടകരെത്തി. പര്‍ണശാലയിലും ശാരദാമഠത്തിലും മഹാസമാധി പീഠത്തിലും നടന്ന പ്രത്യേക പൂജകൾക്കു ശേഷമായിരുന്നു ഘോഷയാത്ര.
ALSO READ: ശമനമില്ലാതെ മൂടൽമഞ്ഞ്; ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here