ശിവഗിരിയിലേക്ക് സുഗമമായി യാത്ര ചെയ്യുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണം; ദേശീയപാത അതോറിറ്റിയോട് സര്‍ക്കാര്‍ ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി

ശിവഗിരി തീര്‍ത്ഥാടകര്‍ക്കുള്‍പ്പെടെ ശിവഗിരിയിലേക്ക് സുഗമമായി യാത്ര ചെയ്യുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ദേശീയപാത അതോറിറ്റിയോട് സര്‍ക്കാര്‍ ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. എംഎല്‍എ വി ജോയിയുടെ സബ്മിഷന് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

കൊല്ലം ഭാഗത്തുനിന്ന് ശിവഗിരിയിലേക്കുള്ള വാഹനങ്ങള്‍ പാരിപ്പള്ളി-മുക്കട ജംഗ്ഷനിലെത്തി സംസ്ഥാന ഹൈവേയായ പാരിപ്പള്ളി – പാളയംകുന്ന് – നടയറ – വര്‍ക്കല റോഡ് വഴിയാണ് ശിവഗിരിയിലെത്തുന്നത്. ദേശീയപാത-66 വികസനത്തിന്‍റെ ഭാഗമായി വര്‍ക്കല – ശിവഗിരിയിലേക്കുള്ള വഴി ദേശീയപാത അതോറിറ്റി അടയ്ക്കുന്ന സാഹചര്യമാണുള്ളത്. ശിവഗിരിയിലേക്ക് വരുന്ന തീര്‍ത്ഥാടകര്‍ക്ക് ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും.

ALSO READ: കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി എ അക്ബര്‍ ഐപിഎസ് ചുമതലയേറ്റു

വര്‍ക്കല – ശിവഗിരി റോഡ് ദേശീയപാതയുമായി ചേരുന്ന ഭാഗത്ത് ഒരു ലൈറ്റ് വെഹിക്കുലാര്‍ അണ്ടര്‍പാസ് പണിയുന്നതിനുള്ള നിര്‍ദ്ദേശം ചേഞ്ച് ഓഫ് സ്കോപ്പ് പ്രൊപ്പോസല്‍ (Change of Scope Proposal) ആയി പരിഗണയിലുണ്ടെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചിട്ടുണ്ട്.

ശിവഗിരി തീര്‍ത്ഥാടകര്‍ക്കുള്‍പ്പെടെ ശിവഗിരിയിലേക്ക് സുഗമമായി യാത്ര ചെയ്യുന്നതിന് ദേശീയപാത വികസനം തടസ്സമാകാതിരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ദേശീയപാത അതോറിറ്റിയോട് സര്‍ക്കാര്‍ ആവശ്യപ്പെടും- മുഖ്യമന്ത്രി അറിയിച്ചു.

ALSO READ: കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി എ അക്ബര്‍ ഐപിഎസ് ചുമതലയേറ്റു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News