എന്നടാ പണ്ണി വെച്ചിറിക്കെ; ‘അമരൻ’ ൽ കരിയറിലെ മികച്ച പ്രകടനം കാഴ്ചവെച്ച് ശിവകാര്‍ത്തികേയൻ

സിനിമ ലോകത്ത് ഇപ്പോൾ ഏറെ ചർച്ചചെയ്യപ്പെടുന്ന ഒരു നടന്റെ പേരാണ് ശിവകാർത്തികേയൻ. അമരൻ എന്ന തമിഴ് ചിത്രത്തിൽ ശിവകാർത്തികേയൻ തന്റെ കരിയറിലെ തന്നെ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. റിയാലിറ്റി ഷോകളിലൂടെ ഇൻഡസ്ട്രിയിലേക്ക് കടന്നു വന്ന നടനാണ് ശിവകാർത്തികേയൻ. പിന്നീട് സഹനടനായും, തമാശ റോളുകളിലും സിനിമയിൽ വേഷങ്ങൾ ചെയ്തു തുടങ്ങി. പിന്നീട് നിരവധി ചിത്രങ്ങളിൽ നായകനായി അഭിനയിച്ചു. ഹീറോ, മാവീരൻ, ഡോക്ടർ, അങ്ങനെ നീളും ആ ലിസ്റ്റ്.

എന്നാൽ നായക വേഷത്തിൽ എത്തിയപ്പോഴൊന്നും ശിവകാർത്തികേയൻ തന്റെ മികച്ച അഭിനയം കാഴ്ചവയ്ക്കാൻ കഴിഞ്ഞിരുന്നില്ല. ഒട്ടേറെ പരാമർശങ്ങൾ നടന് നേരിടേണ്ടിവന്നു. നടന് തന്നെ തന്റെ അഭിനയത്തിലെ പരാജയം തുറന്ന് പറയുക വരെ ഉണ്ടായി. പരാജയത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത ശിവകാര്‍ത്തികേയനെ പലരും അഭിനന്ദിച്ചിരുന്നു.

Also read:‘ആ ദിവസം എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല, ആ വാക്കുകളും’: ഓർമ്മകൾ പങ്കുവെച്ച് മഞ്ജു പിള്ള

എന്നാല്‍ ആ പരാജയത്തിന്റെ പലിശയടക്കം ഇത്തവണ വീട്ടി തന്റെ അഭിനയത്തിന്റെ റേഞ്ച് എന്താണെന്ന് വിമര്‍ശകര്‍ക്ക് കാണിച്ചുകൊടുത്തിരിക്കുകയാണ് അമരനിൽ. ചിത്രം തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 100 കോടി നേടാനും നിലവിൽ സാധ്യതയുണ്ടെന്നാണ് പലരും അഭിപ്രയപ്പെടുന്നത്. അങ്ങനെ സംഭവിച്ചാല്‍ തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 100 കോടി നേടുന്ന ടൈര്‍ 2വിലെ ആദ്യ നടനായി ശിവകാര്‍ത്തികേയന്‍ മാറും. ശിവകാര്‍ത്തികേയന്‍ വെറും 21 ചിത്രം കൊണ്ടാണ് ഇത്രയും വലിയ നേട്ടത്തിലേക്കെത്തിയത്.

ശിവകാര്‍ത്തികേയനെ നായകനാക്കി രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത തമിഴ് ചിത്രം അമരൻ ബോക്സ് ഓഫീസിൽ വലിയ കുതിപ്പ് തുടരുകയാണ്. ചിത്രത്തിന്റെ പ്രമേയം രാഷ്ട്രീയ റൈഫിള്‍സിലെ മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതകഥയാണ്. നായികയായി എത്തിയ സായ് പല്ലവിയും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ചിത്രം ഇതിനോടകം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചുകഴിഞ്ഞു. വെറും മൂന്ന് ദിവസം കൊണ്ടാണ് അമരന്‍ 100 കോടി ക്ലബിൽ ഇടം നേടിയത്. ശിവയുടെ കരിയറില്‍ ഏറ്റവും വേഗത്തില്‍ 100 കോടി ക്ലബ്ബില്‍ കയറിയ ചിത്രമായാണ് അമരന്‍ മാറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News