കമല്‍ഹാസൻ നിർമിക്കുന്ന ചിത്രത്തിൽ സ്കൂള്‍ വിദ്യാര്‍ത്ഥിയായി ശിവകാര്‍ത്തികേയന്‍

സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ മേക്കോവറിൽ ശിവകാര്‍ത്തികേയന്‍.കമല്‍ഹാസന്‍റെ രാജ് കമല്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് ശിവകാര്‍ത്തികേയന്റെ വിദ്യാർത്ഥിയുടെ വേഷം. എസ്കെ 21 എന്ന് പേരിട്ടിരിക്കുന്ന ചിത്രം അവസാന ഷെഡ്യൂളിലാണ്. ചിത്രം 2024 ഏപ്രില്‍ മെയ് മാസത്തില്‍ പുറത്തിറങ്ങും എന്നാണ് റിപ്പോർട്ട്.

ALSO READ:തൃശൂരിൽ ഓടുന്ന കാറിന് തീപിടിച്ചു; ആളപായമില്ല

മൂന്ന് കാലഘട്ടത്തിലെ നായകന്‍റെ അവസ്ഥ കാണിക്കുന്ന ചിത്രത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയായി എത്തുന്ന ഭാഗമാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. ഇതിനായി മെലിഞ്ഞ് കൗമരക്കാരന്‍റെ ലുക്കിലേക്ക് ശിവകാര്‍ത്തികേയന്‍ മാറി.സായി പല്ലവിയാണ് ചിത്രത്തിലെ നായിക. രാജ്കുമാർ പെരിയസാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. .ചിത്രത്തിന്‍റെ അവസാന ഷെഡ്യൂളാണ് ഇപ്പോള്‍ ചെന്നൈയില്‍ നടക്കുന്നത്.

ശിവകാര്‍ത്തികേയന്റെ അടുത്ത ചിത്രം അയലാനാണ് പുറത്തിറങ്ങുന്നത്. ഇതിന്‍റെ സംവിധാനം ആര്‍ രവികുമാറാണ്. അടുത്തിടെ അയലാന്റെ പുതിയൊരു അപ്ഡേറ്റ് പുറത്തുവിട്ടതാണ് താരത്തിന്റെ ആരാധകരെ ആവേശത്തിലാക്കുന്നത്. ‘മാവീരൻ’ സിനിമയാണ് ഒടുവില്‍ ശിവകാര്‍ത്തികേയന്റെതായി പ്രദര്‍ശനത്തിന് എത്തിയത്.

ALSO READ:കേരളത്തില്‍ ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയ സംഭവം; ആശങ്കപ്പെടേണ്ട സാഹചര്യമില്ല: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News