ആരതിക്ക് സര്‍പ്രൈസ് നല്‍കുന്ന ശിവകാര്‍ത്തികേയന്‍; 12 ദിവസത്തിനിടെ വീഡിയോ കണ്ടത് 100 മില്യണ്‍ കാഴ്ചക്കാര്‍

നടന്‍ ശിവകാര്‍ത്തികേയന്‍ ഭാര്യ ആരതിക്ക് ജന്മദിനാശംസകള്‍ നേരുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. നവംബര്‍ 14ന് പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് ഇതുവരെ 100 മില്യണ്‍ കാവ്ചക്കാരാണ് കണ്ടത്.

തന്റെ ഏറ്റവും പുതിയ ചിത്രമായ അമരനിലെ കഥാപാത്രമായ മേജര്‍ മുകുന്ദായി എത്തിതാരം ഭാര്യയ്ക്ക് ആശംസകള്‍ നേരുന്നതാണ് വൈറലായ വീഡിയോയിലുള്ളത്. പോസറ്റ് ചെയ്ത് എന്നാല്‍ 12 ദിവസത്തിന് ശേഷം വിഡിയോ പുതിയ റെക്കോഡ് തന്നെ സൃഷ്ടിച്ചിരിക്കുകയാണ്.

Also Read ; http://‘സിനിമയും പ്രേക്ഷകരും എത്ര പുരോഗമിച്ചെന്ന് പറഞ്ഞാലും ഇത്തരം വിഷയങ്ങളില്‍ അവരെത്താന്‍ സമയമെടുക്കും’: ദിവ്യപ്രഭ

അടുക്കളയില്‍ നില്‍ക്കുന്ന ആരതിയുടെ പുറകിലെത്തി സര്‍പ്രൈസ് നല്‍കുന്നതാണ് വിഡിയോയില്‍ കാണുന്നത്.

ഒറിജിനല്‍ കണ്ടന്റിന് അതിവേഗത്തില്‍ 100 മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കിയ ആദ്യ തെന്നിന്ത്യന്‍ നടനാണ് ശിവകാര്‍ത്തികേയനെന്നാണ് റിപ്പോര്‍ട്ട്.

2014-ലെ ഭീകരാക്രമണത്തില്‍ കശ്മീരിലെ ഷോപ്പിയാനില്‍ വീരമൃത്യു വരിച്ച മേജര്‍ മുകുന്ദ് വരദരാജിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് ‘അമരന്‍’. മേജര്‍ മുകുന്ദ് ആയി ശിവകാര്‍ത്തികേയനും ഭാര്യ ഇന്ദു റെബേക്കയായി സായ് പല്ലവിയുമാണ് എത്തിയത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാജ്കുമാര്‍ പെരിയസാമിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News