ശിവകാര്‍ത്തികേയന്റെ ‘എസ്‍കെ 21’ ഈ വർഷം വേനലവധിക്ക് റിലീസാകും

ശിവകാര്‍ത്തികേയൻ നായകനായെത്തുന്ന ചിത്രം എസ്‍കെ 21ന്‍റെ പുതിയ അപ്‍ഡേഷൻ പുറത്ത്. ചിത്രത്തിന്റെ 80 ശതമാനം ചിത്രീകരണം പൂര്‍ത്തിയായി.
ഏറ്റവും പുതിയ ചർച്ചകൾ നടക്കുന്നത് ശിവകാര്‍ത്തികേയന്റെ എസ്‍കെ 21 എന്ന ചിത്രത്തിന്റെ അപ്‍ഡേറ്റിനെ കുറിച്ചാണ്.

വിജയകരമായി തീയേറ്ററിൽ പ്രദർശനം തുടരുന്ന അയലാന്റെ പ്രമോഷനിടെ എസ്‍കെ 21 ഏകദേശം എൺപത് ശതമാനത്തോളം ഷൂട്ടിംഗ് പുരോഗമിച്ചതായി ശിവകാർത്തികേയൻ അറിയിച്ചു. ഈ വർഷം വേനലവധിക്ക് തന്നെ റിലീസാകുമെന്നും താരം പറഞ്ഞു. റിലീസുമായി ബന്ധപ്പെട്ട കൃത്യമായ തിയ്യതി വ്യക്തമാക്കിയിട്ടില്ലെങ്കിലും 2024ല്‍ തന്നെ റിലീസാകും എന്ന ആവേശത്തിലാണ് ആരാധകര്‍.

ALSO READ: ബോളിവുഡ് താരങ്ങളെ മറികടന്ന് തെന്നിന്ത്യൻ നായികാ താരങ്ങള്‍; മുന്നിൽ സാമന്ത

സംവിധാനം നിര്‍വഹിക്കുന്നത് രാജ്‍കുമാര്‍ പെരിയസ്വമിയാണ്. കമൽഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ ആണ് ചിത്രം നിര്‍മിക്കുന്നത്. സായ് പല്ലവിയാണ് എസ്‍കെ 21 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ നായിക.

ശിവകാര്‍ത്തികേയന്റെതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത് അയലാൻ ആണ്. മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ആഗോളതലത്തില്‍ 50 കോടി ക്ലബില്‍ എത്തിയ ചിത്രം വൻ ഹിറ്റിലേക്ക് കുതിക്കുകയാണെന്ന് അയലാന്റെ കളക്ഷൻ കണക്കുകള്‍ സൂചിപ്പിക്കുന്നതായി ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ പറയുന്നു. ആര്‍ രവികുമാറാണ് അയലാന്റെ സംവിധാനം. കൊടപടി ജെ രാജേഷാണ് നിര്‍മിച്ച ചിത്രത്തിന്റെ ഛായാഗ്രാഹണം നിരവ് ഷായാണ്. ഒരു സയൻസ് ഫിക്ഷൻ ചിത്രമായിട്ടാണ് അയലാൻ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News