ജയിലിൽ പോകാതിരിക്കാനാണ് ഷിൻഡെ പക്ഷത്തേക്ക് കൂറുമാറിയതെന്ന് ശിവസേന ലോക്‌സഭാ സ്ഥാനാർത്ഥി രവീന്ദ്ര വൈക്കർ

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ജയിൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി മാത്രമാണ് ശിവസേനയിലെ ഉദ്ധവ് പക്ഷത്ത് നിന്ന് കൂറുമാറിയതെന്നാണ് മുംബൈ നോർത്ത്-വെസ്റ്റ് ലോക്‌സഭാ മണ്ഡലത്തിലെ ശിവസേന സ്ഥാനാർത്ഥി രവീന്ദ്ര വൈക്കർ പറയുന്നത്. ജോഗേശ്വരിയിലെ സിവിക് പ്ലോട്ടിൽ പഞ്ചനക്ഷത്ര ഹോട്ടൽ നിർമ്മിച്ചതുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസി വൈക്കറിനെതിരെ പിഎംഎൽഎ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

Also Read: സൗരോർജ്ജ ബില്ലിംഗിനെപ്പറ്റി വേണ്ടത്ര ധാരണയില്ലാത്തതുകൊണ്ടാവണം ഈ തെറ്റിദ്ധാരണ; ശ്രീലേഖ ഐ പി എസിന്റെ ഫേസ്ബുക് പോസ്റ്റ് വസ്തുതാവിരുദ്ധമെന്ന് കെ എസ് ഇ ബി

ഇതുമായി ബന്ധപ്പെട്ട് രണ്ടു മൂന്ന് വട്ടം ഉദ്ധവ് താക്കറെയുമായി സംസാരിച്ചിരുന്നുവെന്നും അന്വേഷണം നേരിടാനാണ് താക്കറെ ഉപദേശിച്ചതെന്നും വൈക്കർ പറഞ്ഞു. എന്നാൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ചേരുകയല്ലാതെ മറ്റൊരു മാർഗവുമുണ്ടായിരുന്നില്ലെന്നാണ് താക്കറെയുടെ അടുത്ത അനുയായിയായിരുന്ന വൈക്കർ പറഞ്ഞത്.

Also Read: ട്രെയിന്‍ സമയത്തില്‍ മാറ്റം, വന്ദേ ഭാരതിന്റെ പുതുക്കിയ സമയം ഇങ്ങനെ

ഷിൻഡെ പക്ഷത്തേക്ക് ചേർന്നതോടെയാണ് പ്രതിസന്ധികൾ അകന്നതെന്നും വൈക്കർ പറഞ്ഞു. അതേസമയം പ്രസ്താവന വിവാദമായപ്പോൾ വൈക്കർ മലക്കം മറിയുകയും തന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നുവെന്നും ന്യായീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News