മഹാരാഷ്ട്രയില്‍ പോര്‍വിളികളുമായി ശിവസേനകള്‍; തീപ്പൊരി പാറി ഷിന്‍ഡേ – താക്കറേ ദസറ റാലി

മുംബൈയില്‍ തീപ്പൊരി പാറി ഷിന്‍ഡെ താക്കറെ ദസറ റാലികള്‍. കടുത്ത ഭാഷയില്‍ പരസ്പരം പോര്‍വിളിച്ചാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ദസറ റാലിയെ ശിവസേനകള്‍ ശക്തിപ്രകടന വേദിയാക്കി മാറ്റിയത്.മഹാരാഷ്ട്രയില്‍ നിയമസഭ തെരഞ്ഞെടുപ്പിന് അണികളെ സജ്ജമാക്കി ശിവസേനകളുടെ ഇരുവിഭാഗങ്ങളും സംഘടിപ്പിച്ച ദസറ റാലികള്‍ കോടികള്‍ ചിലവിട്ട ശക്തിപ്രകടനമായി മാറി.

ALSO READ:  സംസ്ഥാന ജലപാത: സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ഉള്‍പ്പെടെ പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി

ഉദ്ധവ് വിഭാഗത്തിന്റെ റാലി ദാദറിലെ ശിവജിപാര്‍ക്കിലും ഷിന്‍ഡേ വിഭാഗത്തിന്റെ റാലി ആസാദ് മൈതാനിലുമാണ് നടന്നത്. ആദിത്യതാക്കറെയാണ് ആദ്യമായി ദസറാ റാലിയെ അഭിസംബോധന ചെയ്തത്. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും കടന്നാക്രമിച്ചായിരുന്നു ഉദ്ധവ് താക്കറെയുടെ പ്രസംഗം.അദാനിയേയയും രത്തന്‍ ടാറ്റയേയും താരതമ്യം ചെയ്തും ഉദ്ധവ് പ്രസംഗിച്ചു.
അധികാരത്തില്‍ വന്നാല്‍ ധാരാവി പുനര്‍വികസന കരാര്‍ പുനഃപരിശോധിക്കുമെന്നും മഹാരാഷ്ട്രയെ കൊള്ളയടിക്കാന്‍ ആരേയും അനുവദിക്കില്ലെന്നും താക്കറേ പറഞ്ഞു.

ALSO READ: ഗുജറാത്തിൽ നിന്ന് 5000 കോടി രൂപയുടെ കൊക്കെയ്ൻ പിടികൂടി

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആത്മവിശ്വാസത്തിലായിരുന്നു മുഖ്യമന്ത്രി ഷിന്‍ഡേ. ചേരി വികസനത്തിലെ വീഴ്ചകള്‍ നിരത്തിയാണ് ഷിന്‍ഡേ ഉദ്ധവിനെതിരെ ആഞ്ഞടിച്ചത്. താക്കറെ കുടുംബത്തില്‍ ജനിച്ച വ്യക്തി ഹിന്ദുത്വത്തെ ഒറ്റിക്കൊടുത്തതായും ഷിന്‍ഡേ വിമര്‍ശിച്ചു.നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് ശിവസേനകളുടെ നേതൃത്വത്തില്‍ നടന്ന ദസറ റാലി രാഷ്ട്രീയ പോര്‍വിളികള്‍ക്കാണ് വേദിയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News