ശിവസേന ശാഖ ഇടിച്ച് നിരത്തി മഹാരാഷ്ട്ര; ഷിന്‍ഡേ ‘രാവണ’നെന്ന് ഉദ്ദവ് വിഭാഗം

മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ ശിവസേന ഉദ്ദവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. മുംബ്ര(Mumbra)യിലെ ഉദ്ദവ് ബാലാസാഹേബ് താക്കറേ സേനാ ശാഖാ ഇടിച്ച് നിരത്തിയതിനെതിരെയാണ് വിര്‍ശനവുമായി റാവത്ത് രംഗത്തെത്തിയത്. സത്യസന്ധതയില്ലാത്ത ചതിയന്മാര്‍ അധികാരത്തിലെത്തിയാല്‍ അവര്‍ രാവണന്മാരാകുമെന്ന് റാവത്ത് പറഞ്ഞു.

ALSO READ:  പൊലീസിന്റെ വയര്‍ലെസ് സന്ദേശം ചോര്‍ത്തി; ഷാജന്‍ സ്‌കറിയക്കെതിരെ പൊലീസ് കേസ്

മുംബ്രയിലെ ശാഖയില്‍ ബുള്‍ഡോസര്‍ ഇരച്ചുകയറുന്നത് കണ്ടാല്‍ സര്‍ക്കാര്‍ ഉടന്‍ തന്നെ ആ സ്ഥലം വില്‍ക്കാനുള്ള വെപ്രാളത്തിലാണെന്ന് തോന്നും. ആയിരത്തോളം ശിവസൈനികരാണ് അവിടെ തടിച്ചു കൂടിയത്. ഉദ്ദവ് താക്കറേ അവിടെത്തിയെങ്കിലും പൊലീസ് അദ്ദേഹത്തെ തടഞ്ഞുവെന്നും റാവത്ത് പറഞ്ഞു.

ALSO READ: തെരഞ്ഞെടുപ്പ് ചൂടിലും വിട്ടൊഴിയാതെ പടലപ്പിണക്കം; രാജസ്ഥാന്‍ മുന്‍ കോണ്‍ഗ്രസ് മന്ത്രിയും എംഎല്‍എയും ബിജെപിയില്‍

ഇത്തരം കാര്യങ്ങള്‍ തങ്ങള്‍ നോക്കി നില്‍ക്കണോയെന്നും ബുള്‍ഡോസര്‍ തങ്ങളുടെ ശാഖ ഇടിച്ചു നിരത്തുമ്പോള്‍ പൊലീസ് ഉറങ്ങുകയായിരുന്നോയെന്നും റാവത്ത് ചോദിക്കുന്നു. ഉദ്ദവ് സംഭവ സ്ഥലത്തേക്ക് പോകുന്നുവെന്നറിയിച്ചപ്പോള്‍ പൊലീസ് ഇടപെട്ടു. ഞങ്ങളും ശിവസേന തന്നെയാണ്. ബാലാസാഹേബ് താക്കറേയുടെ ഡിഎന്‍എയാണ് ഞങ്ങളുടെതും. ഞങ്ങള്‍ വ്യാജന്മാരല്ലെന്നും റാവത്ത് പറഞ്ഞു.

ALSO READ: കുട്ടനാട്ടിലെ കർഷക ആത്മഹത്യ; മാധ്യമപ്രചാരണം വസ്തുതാവിരുദ്ധമെന്ന് കെ എൻ ബാലഗോപാൽ

ഇരുപത്തിയഞ്ച് വര്‍ഷത്തെ പഴക്കമുള്ള ശാഖാ ഓഫീസാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഇടിച്ചുനിരത്തിയത്. അതേസമയം വരുന്ന തെരഞ്ഞെടുപ്പില്‍ ഇതിന് മറുപടി നല്‍കുമെന്നാണ് ഉദ്ദവ് താക്കറേ പ്രതികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News