നഗരൂർ യൂത്ത് കോൺഗ്രസ് ആക്രമണം; പ്രതികളെ മൂന്നു ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്തു

തിരുവനന്തപുരം നഗരൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ആറ് പ്രതികളെ മൂന്നു ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്തു. കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ച 6 പ്രതികളെയാണ് കോടതി റിമാൻഡ് ചെയ്തത്.

Als0 Read: കോളറ പ്രതിരോധം; സംസ്ഥാനത്ത് കുട്ടികളുടേയും മുതിർന്നവരുടേയും കെയർ ഹോം നടത്തുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണം: മന്ത്രി വീണാ ജോർജ്

സംഭവത്തിലെ ഒന്നാംപ്രതി യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം പ്രസിഡണ്ട് സുഹൈൽ,രണ്ടാം പ്രതി കെഎസ്‌യു തിരുവനന്തപുരം ജില്ല വൈസ് പ്രസിഡണ്ട് സഹിൽ, നാലാം പ്രതി നസീബ് ഷാ എന്നിവരുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും.

Also Read: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

ഇവരെ കൂടുതൽ ദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് പൊലീസ് നീക്കം. കേസിൽ പ്രതികളായ 11 പേരിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. വധശ്രമം, കയ്യേറ്റം ചെയ്യൽ തുടങ്ങിയ വകുപ്പുകൾ ആണ് പ്രതികൾക്ക് നേരെ ചുമത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News