ആറരവയസ്സുകാരിയെ ലൈംഗീകമായി പീഡിപ്പിച്ചു; 52കാരന് 42വര്‍ഷം കഠിനതടവ്

ആറരവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ബന്ധുവായ 52 കാരന് 42 വര്‍ഷവും 3 മാസവും കഠിനതടവ് 1,50,000 ലക്ഷം പിഴയും. നെടുമുടി പൊലീസ് 2022ല്‍ രജിസ്റ്റര്‍ ചെയ്തു കേസിലാണ് ആലപ്പുഴ സ്‌പെഷ്യല്‍ കോടതി ജഡ്ജ് ആഷ്.കെ. ബാല്‍ വിധി പുറപ്പെടുവിച്ചത്.

കൂടെ താമസിച്ചു കൊണ്ടിരിക്കുന്ന സമയത്ത് കുഞ്ഞിനെ ലൈംഗിക പീഡനത്തിനിരയാക്കിയതായാണ് പ്രോസിക്യൂഷന്‍ കേസ് 12 വയസില്‍ താഴെ പ്രായമുള്ള കുട്ടി എന്ന നിലയില്‍ 20 വര്‍ഷവും കുട്ടിയെ നിയമപരമായി സംരക്ഷിക്കാന്‍ ബാധ്യതയുള്ള ആള്‍ ഇപ്രകാരം കുട്ടിയെ ലൈംഗികമായി അതിക്രമിച്ചതിന് 20 വര്‍ഷവും പിന്‍തുടര്‍ന്ന് ബലപ്രയോഗത്തിലൂടെശല്യം ചെയ്തതിന് 1 വര്‍ഷവും പോക്‌സോ ആക്ട് പ്രകാരം പിന്‍തുടര്‍ന്നു ശല്യം ചെയ്തതിന് 3 മാസവും എന്ന ക്രമത്തില്‍ ശിക്ഷ വിധിച്ചിട്ടുള്ളതാകുന്നു.

Also Read: കേരളത്തിലെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് യുഎന്‍ വിമണ്‍

പിഴത്തുകയില്‍ 50,000 രൂപ കുട്ടിക്ക് നഷ്ടപരിഹാരമായി നല്‍കേണ്ടതാണെന്നും പിഴതുക അടക്കാത്ത പക്ഷം പ്രതി ഓരോവര്‍ഷം കൂടുതല്‍ തടവുശിക്ഷ അനുഭവിക്കണം. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. സീമ , പ്രോസിക്യൂട്ടര്‍ അംബിക കൃഷ്ണന്‍ എന്നിവര്‍ ഹാജരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News