ഉത്തര്‍പ്രദേശില്‍ കോഴിയെ മോഷ്ടിച്ചെന്നാരോപിച്ച് കുട്ടികള്‍ക്ക് മര്‍ദനം; സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി പുരട്ടി, മൂത്രം കുടിപ്പിച്ചു

ഉത്തര്‍പ്രദേശില്‍ കോഴിയെ മോഷ്ടിച്ചെന്നാരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മര്‍ദനം. സിദ്ധാര്‍ത്ഥ് നഗറിലാണ് സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ക്കാണ് മര്‍ദനമേറ്റത്. ഇവരെ മര്‍ദിച്ചവശരാക്കിയ ശേഷം മൂത്രം കുടിപ്പിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി പുരട്ടുകയും ചെയ്തു. സംഭവത്തില്‍ ആറുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

Also read- കാമുകനെ സ്വന്തമാക്കാന്‍ യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി റിമാന്‍ഡില്‍

ശനിയാഴ്ച്ച ചില പ്രാദേശിക വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ വിഡിയോ പ്രചരിച്ചതോടെയാണ് മര്‍ദനവിവരം പുറത്തറിയുന്നത്. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമായ ഒരു പൊലീസ് കോണ്‍സ്റ്റബിള്‍ വീഡിയോ കണ്ട ഉടനെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും സൈബര്‍ വിഭാഗത്തേയും വിവരം അറിയിച്ചു. അങ്ങനെയാണ് സംഭവം നടന്ന സ്ഥലവും മറ്റ് വിവരങ്ങളും കണ്ടെത്തുന്നത്.

Also read- സിഖ് വിരുദ്ധ കലാപ കേസ്, കോൺഗ്രസ് നേതാവ് ജഗദീഷ് ടൈറ്റലറിനെ കോടതിയിൽ ഹാജരാക്കി

ചോദ്യം ചെയ്യലില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 10 ഉം 14 ഉം വയസുള്ള രണ്ട് കുട്ടികള്‍ തന്റെ കടയില്‍ അതിക്രമിച്ച് കയറുകയും പണപ്പെട്ടിയില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നും അതാണ് മര്‍ദിക്കാന്‍ കാരണമെന്നുമാണ് ഫാം ഉടമ പൊലീസിനോട് പറഞ്ഞത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News