ടാറ്റയെന്ന ഇതിഹാസം: 5 വർഷത്തിനുള്ളിൽ 1,500% വരെ റിട്ടേൺ നൽകി നിക്ഷേപകരെ പണത്തിൽ കുളിപ്പിച്ച ടാറ്റ ഗ്രൂപ്പിലെ 6 വമ്പന്മാർ

RATAN TATA

രത്തന്‍ ടാറ്റയുടെ മരണത്തോടെ ചരിത്രമാകുന്നത് ഒരു മൂന്നാം ലോകരാജ്യത്തെ വ്യവസായവൽക്കരിക്കാനും സാധാരണക്കാർക്ക് വേണ്ടി ഉപ്പു മുതൽ കാർ വരെ നിർമിക്കാനും വേണ്ടി ഇറങ്ങി പുറപ്പെട്ട ഒരു മനുഷ്യന്‍റെ അസാധാരണ യാത്രയുടെ കഥ കൂടിയാണ്. ഇന്ത്യൻ ഓഹരി വിപണിയെ ശക്തിപ്പെടുത്തുന്നതിൽ രത്തൻ ടാറ്റയും അദ്ദേഹത്തിന്റെ ടാറ്റാ ഗ്രൂപ്പും നൽകിയ സംഭാവനകൾ വിസ്മരിക്കാനാകാത്തതാണ്. ഇന്ത്യയിലെ മികച്ച അമ്പത് കമ്പനികൾ ഉൾപ്പെടുന്ന എൻ എസ് ഇയുടെ ബെഞ്ച്മാർക്ക് സൂചികയായ നിഫ്റ്റി 50 യിൽ ടാറ്റയുടെ ആറ് കമ്പനികളാണ് ഉൾപ്പെട്ടിരിക്കുന്നത്. ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള അരഡസൻ കമ്പനികൾ ഓഹരി സൂചികയിലെ 10 ശതമാനം വെയിറ്റേജ് കൈയ്യാളുന്നുണ്ട്. കൂടാതെ ഇവയുടെ മൊത്തം വിപണി മൂലധനമെന്നത് 28 ലക്ഷം കോടി രൂപയ്ക്ക് അടുത്താണ്.

ALSO READ: വിരമിക്കൽ പ്രഖ്യാപിച്ച് കളിമൺ കോർട്ടിലെ ചക്രവർത്തി റാഫേൽ നദാൽ

രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), 15.45 ലക്ഷം കോടി രൂപയുമായി വിപണി മൂല്യത്തിന്‍റെ കാര്യത്തിൽ രണ്ടാമത്തെ വലിയ ഇന്ത്യൻ കമ്പനിയാണ്. ലാഭവിഹിതം പ്രഖ്യാപിക്കുന്നതിൽ സ്ഥിരത പുലർത്തുന്ന ടിസിഎസ്
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിപണിയിൽ115 ശതമാനത്തിലധികമാണ് നേട്ടമുണ്ടാക്കിയത്. 2024ൽ മാത്രം12 ശതമാനത്തോളം വിപണി മൂല്യം ഉയതത്താൻ കമ്പനിക്ക് ക‍ഴിഞ്ഞു.

ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ്, ടാറ്റ ഗ്രൂപ്പിന്‍റെ കീ‍ഴിൽ വരുന്ന ഈ ഓട്ടോ മൊബൈൽ കമ്പനി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 700 ശതമാനമാണ് വളർച്ച കൈവരിച്ചത്. അതായത് നിക്ഷേപകർക്ക് 700% ലാഭം. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഏകദേശം 12 ഇരട്ടിയിലധികം വളർച്ച നേടിയ ടാറ്റ മോട്ടോഴ്‌സിന്‍റെ മൊത്തം വിപണി മൂലധനം നിലവിൽ 3.45 ലക്ഷം കോടി രൂപയിലധികമാണ്. ടാറ്റ സ്റ്റീൽ ആകട്ടെ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 350 ശതമാനമാണ് വളർച്ച കൈ വരിച്ചത്.

ALSO READ: ടാറ്റ സാമ്രാജ്യത്തിന്റെ പവര്‍ ഹൗസില്‍ തെരുവുനായകള്‍ക്കും അഭയ കേന്ദ്രം; എസി റൂം, ഭക്ഷണം താജില്‍ നിന്ന്

നിലവിൽ മൊത്തം വിപണി മൂലധനം 2 ലക്ഷം കോടി രൂപയ്ക്ക് അടുത്താണ്. നിക്ഷേപകർക്ക് മുന്നിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്ന ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള മറ്റൊരാൾ ടൈറ്റൻ കമ്പനിയാണ്. ക‍ഴിഞ്ഞ 5 വർഷത്തിനിടെ 180 ശതമാനം വളർച്ച പ്രാപിച്ച കമ്പനിയുടെ ഇന്നത്തെ വിപണി മൂല്യം മൂന്ന് ലക്ഷം കോടിയാണ്. നിഫ്റ്റി 50 സൂചികയിലെ ഏറ്റവും പുതിയ എൻട്രിയായ ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സും ട്രെൻ്റും ടാറ്റ ഗ്രൂപ്പിൻ്റെ ശേഷിക്കുന്ന രണ്ട് ബ്ലൂ ചിപ്പ് ഓഹരികളാണ്. ക‍ഴിഞ്ഞ അഞ്ച് വർഷ കാലയളവിൽ 310 ശതമാനം വളർച്ച നേടിയവയാണ് ഇവ. 2004 മുതൽ ഇത് ഏകദേശം 5,000 ശതമാനമാണ് നിക്ഷേപകർക്ക് റിട്ടേൺ നൽകിയട്ടുള്ളത്. നിലവിൽ ഇവയുടെ മൊത്തം വിപണി മൂലധനം 1.1 ലക്ഷം കോടിയാണ്.

ഇത്തരത്തിൽ നിക്ഷേപകർക്ക് കൈ നിറയെ തിരികെ നൽകിയാണ് ടാറ്റയ്ക്ക് ശീലമെന്നത് കണക്കുകൾ സൂചിപ്പിക്കുന്നു. കോടികൾ ഓഹരികളിൽ നിക്ഷേപിക്കുന്നവർ മുതൽ മണ്ണിൽ പണിയെടുക്കുന്ന സാധാരണക്കാർ വരെയുള്ള മനുഷ്യർക്ക് ഒരു പോലെ സ്വീകാര്യമായ മറ്റൊരു ബ്രാൻഡ് ഇന്ത്യയിൽ അല്ല ലോകത്ത് തന്നെ മറ്റൊന്നുണ്ടോ എന്ന് സംശയമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News