ഫുട്ബോൾ ലോകകപ്പിന്‍റെ നൂറാം വാർഷികമായ 2030 ലോകകപ്പ് മൂന്ന് ഭൂഖണ്ഡങ്ങളിലെ ആറ് രാജ്യങ്ങളിലായി നടത്തുമെന്ന് ഫിഫ. സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ലോകകപ്പിന് ആതിഥേയത്വം വഹിക്കും. അർജന്‍റീന, ഉറുഗ്വായ്, പരാഗ്വേ എന്നീ ദക്ഷിണ അമേരിക്കൻ രാജ്യങ്ങൾ ഓരോ ഗ്രൂപ്പ് മത്സരത്തിന് ആതിഥേയരാകും.
ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള പോർച്ചുഗൽ, സ്പെയിൻ, മൊറോക്കോ എന്നീ രാജ്യങ്ങളുടെ സംയുക്ത ബിഡ് ഫിഫ അംഗീകരിക്കുകയായിരുന്നു. 2026ലെ ലോകകപ്പ് അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി അരങ്ങേറും. അടുത്ത ലോകകപ്പ് മുതൽ 32 ടീമുകൾക്ക് പകരം 48 ടീമുകളാണ് കിരീടത്തിനായി മാറ്റുരയ്ക്കുക.
ALSO READ: ക്രിക്കറ്റ് ലോകകപ്പ്: ന്യൂസിലന്‍ഡ് അടി തുടങ്ങി, ഒരു വിക്കറ്റ് നഷ്‌ടം
1930-ലെ ആദ്യ ലോകകപ്പിന് ആതിഥേയത്വം വഹിച്ചതും വിജയിച്ചതും ഉറുഗ്വേയായിരുന്നു. വിഭജിക്കപ്പെട്ട ലോകത്ത് കാൽപ്പന്ത് കളിയും ഫിഫയും ഒന്നിക്കുകയാണെന്ന് ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്റിനോ പറഞ്ഞു. ഫിഫ ലോകകപ്പിന്‍റെ ശതാബ്ദി വിപുലമായി ആഘോഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ: ‘ലിയോ’; കൊലമാസ് ട്രെയിലര്‍ പുറത്ത് , രോമാഞ്ചിഫിക്കേഷന്‍: വീഡിയോ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here